കേരള വോട്ടവലോകനം , 25 - തെക്കൻ കേരളം: ഒരു തിരിഞ്ഞു നോട്ടം. (സംസ്ഥാനം - മൊത്തത്തിലും)
തെക്കൻ കേരളം : ആലപ്പുഴ മുതൽ തിരുവനന്തപുരം ജില്ല വരെ. ---------------------------------------------------------------- തെക്കൻ കേരളത്തിലെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള 39 മണ്ഡലങ്ങളുടെ ഫല സൂചകങ്ങളിലൂടെയുള്ള ഒരു അവലോകനം ആണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും അത് നമ്മൾ ഇവിടെ വിജയ സാധ്യകളിൽ കണക്കിൽ എടുത്തിട്ടുണ്ടായിരുന്നില്ല. മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടു കണക്കു മണ്ഡലങ്ങളിലെ സാധ്യതയിൽ വ്യത്യാസം വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ്.കൂടാതെ. മണ്ഡലങ്ങളിലെ ബൂത്ത് തല പഞ്ചായത്തു തല വോട്ടു വിവരം ക്രോഡീകരിച്ച ശേഷം , ഇപ്പോൾ പ്രവചിട്ടുള്ള പ്രീ പോൾ സൂചകങ്ങൾ നമുക്ക് ഒന്ന് കൂടെ വിലയിരുത്താം എന്ന് വിചാരിക്കുന്നു. ആലപ്പുഴ ജില്ലയിൽ, വോട്ടെടുപ്പിന് ശേഷം, അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരന് അനുകൂലമായ വികാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എങ്കിലും നേരത്തെ പ്രവചിച്ചത് പോലെ, ബിജെപി വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ലെങ്കിൽ ഇടതു മുന്നണിക്ക് തന്നെ വിജയ സാധ്യത മുൻപിട്ടു നിൽക്കുന്നു. പത്തനംതിട്ട ജില്ലയിൽ നേരത്തെ പ്രവചിച്ചതു പോലെ എല്ലാ മണ്ഡലങ്ങളിലും കടുത്ത പോരാട്ടം...





