കേരള വോട്ടവലോകനം , 20 - മധ്യ കേരളം: ഒരു തിരിഞ്ഞു നോട്ടം

 മധ്യ കേരളം : പാലക്കാട് മുതൽ കോട്ടയം ജില്ലകളിലൂടെ.

-----------------------------------------------------

കേരളത്തിലെ മധ്യ ജില്ലകളായ പാലക്കാടു മുതൽ കോട്ടയം വരെയുള്ള ജില്ലകളിലെ 53 മണ്ഡലങ്ങൾ നമ്മൾ 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ പരിശോധിച്ചിരുന്നു. ഓരോ മണ്ഡലങ്ങളിലെ ചരിത്രപരമായ ഫലങ്ങളും 2026 ഇൽ ആര് ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലെ മണ്ഡലങ്ങളിലേക്കു ഒരു തിരിഞ്ഞു നോട്ടവും, സ്ഥാനാർഥികളെയും അടിസ്ഥാനമാക്കി ഒരു പുനർ വിശകലനം ആണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത്.

പാലക്കാട് ജില്ലയിൽ തൃത്താല മണ്ഡലത്തിൽ നേരത്തെ പറഞ്ഞത് പോലെ തന്നെ കനത്ത മത്സരം തന്നെയാണ് നടക്കുന്നത്. ഷൊർണ്ണൂർ മണ്ഡലത്തിൽ ബിജെപിയുടെ ശങ്കു ടി ദാസിന് ചിലപ്പോൾ രണ്ടാമത് എത്താൻ സാധിച്ചേക്കാം. ഒറ്റപ്പാലത്തു , സിപിഐഎം വിമതനായ പികെ ശശി യുടെ സ്ഥാനാർഥിത്വം അണികളിൽ ആശയകുഴപ്പം സൃഷ്ഠിച്ചേക്കാം. ഇത് ബിജെപി സ്ഥാനാർത്ഥി ആയ ചലച്ചിത്ര സംവിധായകൻ മേജർ രവിക്ക് വോട്ടു കൂട്ടാനും സിപിഎമ്മിന്റെ ഭൂരിപക്ഷം വർധിക്കാനും വഴി വെച്ചേക്കാം.

കോങ്ങാട് മണ്ഡലത്തിലെ കോൺഗ്രസിന്റെ സ്ഥാനാർഥി നേരത്തെ പ്രവചിച്ചതിലും കൂടുതൽ വോട്ടുകൾ പിടിച്ചേക്കാം. എന്നാൽ വിജയ സാധ്യത ആ മണ്ഡലത്തിൽ ഇപ്പോഴും കോൺഗ്രസിന് അന്യം ആണ്.

പാലക്കാട് മണ്ഡലത്തിൽ ഇടതു മുന്നണി ഹോട്ടൽ വ്യവസായി ആയ NMR റസാഖിനെ സ്ഥാനാർഥി ആക്കി മുസ്ലിം വോട്ടുകൾ നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇടതു മുന്നണിയുടെ പഞ്ചായത്തുകളിലെ വോട്ടുകളിൽ ശോഭ സുരേന്ദ്രന് കടന്നു കയറാൻ സാധിച്ചാൽ, മത്സരം കൂടുതൽ കടുപ്പം ആകും.

പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ മണ്ഡലങ്ങളിൽ കുറച്ചു കൂടെ കടുത്ത മത്സരം നടക്കുന്നുണ്ട്. എങ്കിലും ഫലത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയില്ല.

തൃശൂർ ജില്ലയിൽ ഗുരുവായൂർ മണ്ഡലത്തിൽ ബി ഗോപാലകൃഷ്ണന്റെ പ്രചാരണം അവരുടെ വോട്ടുകളിൽ കുറച്ചു വർധന ഉണ്ടാക്കാൻ സാധ്യത ഉണ്ട്. അന്തിമ ഫലത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ ഇടയില്ല.

മണലൂർ മണ്ഡലത്തിൽ കനത്ത പോരാട്ടം നടക്കുന്നതിനാൽ, ബിജെപിയുടെ വോട്ടുകൾ ചെറിയ രീതിയിൽ പിന്നോട്ടു പോകാനുള്ള സാധ്യത ഉണ്ട് , നേരത്തെ പ്രവചിച്ചതിൽ നിന്നും.




2021 ലെ തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിലെ 53 മണ്ഡലങ്ങളിൽ 36 മണ്ഡലങ്ങളിലും വിജയിക്കാൻ ഇടതു പക്ഷത്തിനായി. ഐക്യ ജനാധിപത്യ മുന്നണിക്ക് എറണാകുളം ജില്ലയിൽ മാത്രം ആണ് ആധിപത്യം സ്ഥാപിക്കാനായത്. അവർക്കു 17 സീറ്റുകൾ മാത്രമാണ് ഈ ജില്ലകളിൽ നിന്ന് വിജയിക്കാൻ ആയതു. ഇടതു മുന്നണിക്ക് എന്നാൽ ഇത്തവണ പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രമാണ് മുൻ‌തൂക്കം നില നിർത്താൻ സാധിക്കുന്നത്. 

എന്നാൽ ഇപ്പോഴത്തെ സാദ്ധ്യതകൾ പ്രകാരം, ഇടതു പക്ഷത്തിനു കഴിഞ്ഞ തവണ വിജയിച്ച മണ്ഡലങ്ങളിൽ നിന്ന് കുറഞ്ഞത് ഏഴു മണ്ഡലങ്ങൾ എങ്കിലും നഷ്ടപ്പെടാനുള്ള സാദ്ധ്യത കാണുന്നു. കൂടാതെ മറ്റു പല മണ്ഡലങ്ങളിലും ഇടതു മുന്നണിക്ക് ശക്തമായ മത്സരവും നേരിടേണ്ടി വരുന്നുണ്ട്. ഇത് ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വികാരത്തിന്റെ ഒരു സൂചന ആണ്. കൂടാതെ ഇടതു മുന്നണിക്ക് , ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും മണ്ഡലങ്ങൾ ഒന്നും തന്നെ പിടിച്ചെടുക്കാനും സാധിക്കുന്നില്ല.


ഇപ്പോഴത്തെ വിശകലനത്തിൻറെ അടിസ്ഥാനത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് 2021 നെ അപേക്ഷിച്ചു കുറഞ്ഞത് ഏഴു മണ്ഡലങ്ങൾ അധികം ലഭിക്കാം. എന്നാൽ ഇടതു മുന്നണി മുന്നിൽ നിൽക്കുന്ന കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും താരതമ്യേന മികച്ച പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും, ഇടതു മുന്നണിക്ക് ലഭിക്കാവുന്ന ഭൂരിപക്ഷം വളരെ നേർത്തതു ആണ്. എന്നാൽ താരതമ്യേന ഐക്യ ജനാധിപത്യ മുന്നണിക്ക് ഇത്തരം മണ്ഡലങ്ങളിൽ, അതായത് കനത്ത പോരാട്ടം നടക്കുന്ന, മുൻ‌തൂക്കം ഉള്ള മണ്ഡലങ്ങളിൽ ലഭിക്കാവുന്ന ഭൂരിപക്ഷം ഇടതു മുന്നണിയുടെ അപേക്ഷിച്ചു കുറച്ചു കൂടി മെച്ചം ആണ്. 


കൂടാതെ, ഇടതു മുന്നണിക്ക് മുൻ‌തൂക്കം ലഭിക്കാവുന്ന , ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലവും ഇല്ല എന്നുള്ളത്, ഐക്യ ജനാധിപത്യ മുന്നണിക്ക് ഇപ്പോൾ പ്രവചിച്ചതിലും കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ആകും എന്ന സൂചന ആണ് നൽകുന്നത്.


ഐക്യ ജനാധിപത്യ മുന്നണി കനത്ത പോരാട്ടം നേരിടുന്ന, വളരെ നേരിയ ഭൂരിപക്ഷത്തിനു മുൻപിലുള്ള ഇപ്പോൾ കയ്യിലുള്ള മൂന്നു മണ്ഡലങ്ങൾ ആണ് ഉള്ളത്. പെരുമ്പാവൂർ , പാലാ, പാലക്കാട്  മണ്ഡലങ്ങൾ ആണിവ.പാലക്കാടു  ബിജെപിയുമായി ആണ് യുഡിഎഫ് ൻറെ മത്സരം. മറ്റുള്ള കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ എല്ലാം തന്നെ ഇടതു മുന്നണിയുടെ കൈവശം ഇപ്പോഴുള്ളത് ആണ്.

ഈ ഒരു സൂചികയുടെ അടിസ്ഥാനത്തിൽ , അതായതു മണ്ഡലങ്ങളിലെ മത്സര സാധ്യതയുടെയും ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ നമുക്ക് മണ്ഡലങ്ങളിലെ വിജയികളുടെ പരിധി കണക്കാക്കാൻ ഒന്ന് ശ്രമിച്ചു നോക്കാം.

ഉറപ്പായുള്ള മണ്ഡലങ്ങൾ 

--------------------------

യുഡിഎഫ് : 12

എൽഡിഎഫ് : 15

--------------------------

മികച്ച മത്സരം നടക്കുന്ന മണ്ഡലങ്ങൾ

--------------------------

യുഡിഎഫ് : 3

എൽഡിഎഫ് : 8

ഇതിൽ ഐക്യ ജനാധിപത്യ മുന്നണി മത്സരം നേരിടുന്ന, മുൻതൂക്കം ഉള്ള മണ്ഡലങ്ങളിൽ നിലവിൽ  കൈവശം ഉള്ളത് 2 മണ്ഡലങ്ങളിൽ ആണ് . ഒരെണ്ണം ഇടതു മുന്നണിയിൽ നിന്ന് പിടിച്ചെടുക്കാൻ സാധ്യത ഉള്ള മണ്ഡലമാണ്. കൂടാതെ രണ്ടു മണ്ഡലങ്ങളിൽ അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷം പ്രവചിക്കുന്നു.

എന്നാൽ ഇടതു മുന്നണി മുന്നിൽ നിൽക്കുന്ന പോരാട്ടം നടക്കുന്ന എട്ടു മണ്ഡലങ്ങളിൽ മൂന്നെണ്ണം പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. മറ്റുള്ള മണ്ഡലങ്ങളിൽ എല്ലാം തന്നെ ആറായിരത്തിൽ താഴെ ഭൂരിപക്ഷം ആണ് പ്രവചിക്കുന്നതു, തന്നെയുമല്ല, എല്ലാ മണ്ഡലങ്ങളും നിലവിൽ ഇടതു പക്ഷത്തിന്റെ കൈവശം ഉള്ളത് തന്നെയാണ് താനും. രണ്ടു മണ്ഡലങ്ങളിൽ അയ്യായിരത്തിനു താഴെ ആണ് ഭൂരിപക്ഷം പ്രവചിക്കുന്നതു.

ഇത് ഒരു റേഞ്ച് ആക്കിയാൽ,

യുഡിഎഫ് : 2 - 5

എൽഡിഎഫ് : 6 - 9

----------------------------------------

കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ

------------------------------------------

യുഡിഎഫ് : 9

എൽഡിഎഫ് : 6

കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ അയ്യായിരത്തിനു മുകളിൽ ഉള്ള ഭൂരിപക്ഷം പ്രവചിക്കുന്ന ഒരു മണ്ഡലത്തിൽ ആണ് ഐക്യ ജനാധിപത്യ മുന്നണിക്കു നിലവിൽ ഭൂരിപക്ഷം പ്രവചിച്ചിട്ടു ഉള്ളത്. കനത്ത മത്സരം നടക്കുന്ന ഇടങ്ങളിൽ നാല് മണ്ഡലങ്ങളിൽ എൻഡിഎ ആണ് രണ്ടാമത് എന്ന പ്രത്യേകതയും ഉണ്ട്.

ഇടതു മുന്നണിയുടെ കനത്ത പോരാട്ടങ്ങൾ എല്ലാം തന്നെ ഐക്യ ജനാധിപത്യ മുന്നണിയുമായി ആണ്. ഇവിടങ്ങളിൽ എല്ലാം തന്നെ മൂവ്വായിരമോ അതിൽ താഴെയോ ഭൂരിപക്ഷം മാത്രമാണ് നിലവിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്.


ഇത് ഒരു റേഞ്ച് ആക്കിയാൽ,

------------------------

യുഡിഎഫ് : 0 - 15

എൽഡിഎഫ് : 0 - 11

എൻഡിഎ: 0 - 4


എന്നാൽ കനത്ത പോരാട്ടം നടക്കുന്ന എല്ലാ മണ്ഡലങ്ങളും ഒരു മുന്നണി തന്നെ ജയിക്കാനുള്ള സാധ്യത വിരളം ആണ്. വളരെ ശക്തമായ ഒരു തരംഗം ഉള്ളപ്പോൾ മാത്രമേ അങ്ങനെ സംഭവിക്കാൻ സാധിക്കുകയുള്ളു. അങ്ങനെ ആണെങ്കിൽ ഉറച്ച മണ്ഡലങ്ങൾ പോലും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.

അപ്പോൾ നമ്മൾ നേരത്തെ കണക്കാക്കിയിട്ടുള്ള ഭൂരിപക്ഷം കൂടെ കണക്കിലെടുത്തു സാധ്യത പഠനം നടത്തിയാൽ നമുക്ക് മണ്ഡലങ്ങളുടെ എണ്ണത്തിന്റെ പരിധി കുറച്ചുകൂടെ യാഥാർഥ്യത്തോട് ചേർന്ന രീതിയിൽ ലഭിക്കും,


യുഡിഎഫ് : 7 - 11

എൽഡിഎഫ് : 4 - 7

എൻഡിഎ: 0 - 4 



-----------------------------------------------------

ആകെ കണക്കാക്കിയാൽ,


യുഡിഎഫ് : 21 - 28 

എൽഡിഎഫ് : 25 - 31

എൻഡിഎ: 0 - 4

പത്തു വർഷം നീണ്ട ഭരണത്തോടുള്ള സ്വാഭാവിക ഭരണ വിരുദ്ധ വികാരവും, ക്രിസ്ത്യൻ ന്യുന പക്ഷ മേഖലകളിൽ പൊതുവെ ഉള്ള  ഇടതു പക്ഷ വിരുദ്ധതയും മധ്യ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മണ്ഡലങ്ങളുടെ എണ്ണത്തിലും വോട്ടുകളിലും നേട്ടം ഉണ്ടാക്കാൻ സാധ്യത  നൽകുന്നുണ്ട്. എന്നാൽ ഇടതു പക്ഷത്തിനു പാലക്കാട് , തൃശൂർ ജില്ലകളിലെ രാഷ്ട്രീയ മേധാവിത്വം നിലനിർത്താനും മറ്റ് ഇടങ്ങളിൽ തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഏറെക്കുറെ നില നിർത്താനും സാധിക്കുന്നുണ്ട്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് , ട്വന്റി ട്വന്റി ആയുള്ള പങ്കാളിത്തം തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും എറണാകുളം പോലെ സ്വതവേ ദുർബലമായ മേഖലകളിൽ മത്സരം കാഴ്ച്ച വെക്കാനും സാധിക്കുന്ന്നുണ്ട്. പാലക്കാട് , തൃശൂർ മേഖലകളിൽ സ്വാധീനം വർധിപ്പിക്കുകയും, ക്രിസ്ത്യൻ വോട്ടുകളിൽ ഉണ്ടാകാവുന്ന നേട്ടവും പല മണ്ഡലങ്ങളിലും ബിജെപിയെ നിർണായക ശക്തി ആക്കുന്നു.

-------------------------------------

നേരത്തെ പ്രവചിച്ച വടക്കൻ കേരളത്തിലെ സാധ്യത ഇങ്ങനെ ആയിരുന്നു.

യുഡിഎഫ് : 24 - 30 
എൽഡിഎഫ് : 18 - 24
എൻഡിഎ: 0 - 1

വടക്കൻ കേരളവും മധ്യ കേരളവും ഇനി ഒരുമിച്ചു കണക്കാക്കി നോക്കിയാൽ,
ആകെയുള്ള 101 മണ്ഡലങ്ങളിൽ

യുഡിഎഫ് : 45 - 58 
എൽഡിഎഫ് : 43 - 55
എൻഡിഎ: 0 - 5


Comments