കേരള വോട്ടവലോകനം , 7 - കോഴിക്കോട് ജില്ല (PART 2)
കഴിഞ്ഞ പോസ്റ്റിൽ കോഴിക്കോട് ജില്ലയിലെ ഏലത്തൂര് വരെയുള്ള മണ്ഡലങ്ങൾ അവലോകനം നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ അവശേഴിച്ച മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
8. കോഴിക്കോട് നോർത്ത്
പൂർണ്ണമായും കോഴിക്കോട് കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട മണ്ഡലം ആണ് കോഴിക്കോട് നോർത്ത്. മണ്ഡല പുനര്നിര്ണയത്തിനു മുൻപ് കാലിക്കറ്റ് ഒന്ന് എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലം , പുനർനിർണയം നടന്നതിന് ശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പിലും സിപിഎം ആണ് വിജയിച്ചിട്ടുള്ളത്. ഒരു പരിധി വരെ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ ബിജെപിക്കും സ്വാധീന ശക്തിയുള്ള മണ്ഡലം ആണ് കോഴിക്കോട് നോർത്ത്.
നഗര മണ്ഡലമായതിനാൽ സ്ഥാനാർഥി നിർണയം വളരെ നിർണായകം ആകുന്ന മണ്ഡലത്തിൽ രാഷ്ട്രീയമായി ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മുൻതൂക്കം നില നിർത്താൻ ഇടതു മുന്നണിക്ക് സാധിക്കുന്നുണ്ട്.
പ്രവചനം :
9. കോഴിക്കോട് സൗത്ത്
കോഴിക്കോട് കോര്പറേഷന് പരിധിയിലുള്ള മറ്റൊരു മണ്ഡലം ആണ് കോഴിക്കോട് സൗത്ത്. മുസ്ലിം ലീഗിന് ജനസംഖ്യ പരമായി മുൻതൂക്കം നൽകുന്ന മണ്ഡലം ആണ് കോഴിക്കോട് സൗത്ത്. എന്നാൽ ഇടതു പക്ഷത്തിനും INL ലിലുടെ ശക്തമായ പോരാട്ടം കാഴ്ച്ച വെക്കാറുണ്ട്. 2021 ഇൽ വനിതാ സ്ഥാനാര്ഥിത്വത്തിലൂടെ ലീഗിന് നഷ്ടപ്പെട്ട മണ്ഡലം ആണ് കോഴിക്കോട് സൗത്ത്. ശക്തനായ ഒരു സ്ഥാനാർഥി ഉണ്ടെങ്കിൽ ലീഗിന് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തിരിച്ചു പിടിക്കാവുന്ന മണ്ഡലം ആണ് സൗത്ത്.
പ്രവചനം:
UDF: 46000
LDF: 43000
NDA: 22000
10. ബേപ്പൂർ
കോഴിക്കോട് ജില്ലയിലെ മറ്റൊരു ഇടതു കുത്തക മണ്ഡലമാണ് ബേപ്പൂർ. ബിജെപി ക്കും കാര്യമായ സ്വാധീനം ഉള്ള മണ്ഡലത്തിൽ ഇത്തവണ , പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ശക്തമായ മത്സരം കാഴ്ച്ച വെക്കാനുള്ള ശ്രമത്തിലാണ്.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലാടിസ്ഥാനത്തിൽ ഇടതു പക്ഷത്തിന് തൊട്ടു പിറകിൽ എത്താൻ സാധിച്ചത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്.
പ്രവചനം: ശക്തമായ മത്സരം നടക്കുമെങ്കിലും ഇടതു പക്ഷത്തിനുള്ള രാഷ്ട്രീയ മുൻതൂക്കം , സംഘടനാ സംവിധാനം, മുഹമ്മദ് റിയാസ് എന്ന മന്ത്രി എന്നീ ഘടകങ്ങൾ അനുകൂലം ആകാനുള്ള സാധ്യത ആണുള്ളത്
LDF: 77000
UDF : 63000
NDA: 28000
11. കുന്നമംഗലം
ശക്തമായ മത്സരം നടക്കുന്ന മണ്ഡലം ആണ് കുന്നമംഗലം. PTA റഹിം എന്ന സ്വതന്ത്ര സ്ഥാനാർഥിയിലൂടെ ഇടതു പക്ഷം തുടർച്ചായി മൂന്ന് തവണ കൈയിൽ വെച്ചിരിക്കുന്ന മണ്ഡലത്തിൽ ലീഗിനും കോൺഗ്രസിനും , പിന്നെ ബിജെപി ക്കും ശക്തമായ വേരോട്ടം ഉണ്ട്.
12. കൊടുവള്ളി
ലീഗിന് മുൻതൂക്കം ഉള്ള മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ വെച്ചുള്ള പരീക്ഷണങ്ങളിലൂടെ വിജയങ്ങൾ കൈ വരിച്ചിട്ടുള്ള ഒരു മണ്ഡലം ആണ് കൊടുവള്ളി. നിലവിൽ ലീഗിന്റെ കൈ വശം ഉള്ള മണ്ഡലം അവർ തന്നെ നില നിർത്താൻ ആണ് സാധ്യത കൂടുതൽ.
പ്രവചനം:
13. തിരുവമ്പാടി
മത സാമുദായിക ഘടകങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുന്ന തിരുവമ്പാടിയിൽ ലീഗും സിപിഎം ഉം തമ്മിലുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. ലീഗ് മത്സരിക്കുന്നതിനാൽ , മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിൽ ഒരു വിഭാഗം ഇടതു പക്ഷത്തിനു വോട്ടു ചെയ്യുന്ന പ്രവണത മൂലം ഇടതു പക്ഷത്തിനു നേരിയ മുൻതൂക്കം ലഭിക്കുന്ന സാഹചര്യം ഇവിടെ നില നിൽക്കുന്നുണ്ട്.
പ്രവചനം: കോൺഗ്രസ് , ലീഗിൽ നിന്നും മണ്ഡലം ഏറ്റെടുത്താൽ സാമുദായിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ അത് വിജയത്തിൽ കലാശിക്കും എന്ന് ഉറപ്പിക്കാനുള്ള രാഷ്ട്രീയ സാഹചര്യം അല്ല , ഈ മണ്ഡലത്തിൽ നില നിൽക്കുന്നത്.
LDF: 67000
UDF: 62000
NDA: 9000
പൊതു ചിത്രം
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ 2021 ഇൽ പതിനൊന്നു മണ്ഡലങ്ങളിൽ ഇടതു മുന്നണിയും , വടകര , കൊടുവള്ളി എന്നീ രണ്ടു മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയും ആണ് വിജയിച്ചിരിക്കുന്നത്.
ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ, പ്രത്യേകിച്ചും പത്തു വർഷത്തെ പൊതു ഭരണ വിരുദ്ധ വികാരവും നില നിൽക്കുന്ന സാഹചര്യത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴത്തെ സീറ്റ് നിലയിൽ നിന്ന് മുന്നേറ്റം ഉണ്ടാക്കാൻ വലിയ സാധ്യത ആണ് ഉള്ളത്.
കുറ്റ്യാടി , കോഴിക്കോട് സൗത്ത് മണ്ഡലങ്ങൾ ഇടതു മുന്നണിയിൽ നിന്നും മുസ്ലിം ലീഗ് പിടിച്ചെടുക്കാനുള്ള സാധ്യത കാണുമ്പോൾ,
നാദാപുരം , കൊയിലാണ്ടി മണ്ഡലങ്ങളിൽ ഇടതു മുന്നണിക്ക് വളരെ നേരിയ മുൻതൂക്കം മാത്രമാണ് കാണുന്നത്. ഈ രണ്ടു മണ്ഡലങ്ങളിൽ ഏതെങ്കിലും വിജയിക്കാൻ ആയാൽ, ജില്ലയിൽ നിന്ന് പതിറ്റാണ്ടുകൾ ആയി ഒരു നിയമസഭാ സാമാജികൻ ഇല്ലാ എന്ന
ദുഷ്‌പേര് കോൺഗ്രസിനും മായ്ച്ചു കളയാൻ സാധിക്കും. തിരുവമ്പാടിയിലും കനത്ത മത്സരം പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും 2016 അപേക്ഷിച്ചു ഇടതുമുന്നണിക്ക് 2 മണ്ഡലങ്ങളുടെ നഷ്ടവും ഐക്യ ജനാധിപത്യ മുന്നണിക്ക് തത്തുല്യമായ നേട്ടവും ഉണ്ടാകും എന്നാണ് സാധ്യതകൾ ചൂണ്ടിക്കാണിക്കുന്നത് .
LDF : 9 (-2)
UDF : 4 (+2)
NDA : 0







Comments
Post a Comment