കേരള വോട്ടവലോകനം , 25 - തെക്കൻ കേരളം: ഒരു തിരിഞ്ഞു നോട്ടം. (സംസ്ഥാനം - മൊത്തത്തിലും)
തെക്കൻ കേരളം : ആലപ്പുഴ മുതൽ തിരുവനന്തപുരം ജില്ല വരെ.
----------------------------------------------------------------
തെക്കൻ കേരളത്തിലെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള 39 മണ്ഡലങ്ങളുടെ ഫല സൂചകങ്ങളിലൂടെയുള്ള ഒരു അവലോകനം ആണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും അത് നമ്മൾ ഇവിടെ വിജയ സാധ്യകളിൽ കണക്കിൽ എടുത്തിട്ടുണ്ടായിരുന്നില്ല. മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടു കണക്കു മണ്ഡലങ്ങളിലെ സാധ്യതയിൽ വ്യത്യാസം വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതാണ്.കൂടാതെ. മണ്ഡലങ്ങളിലെ ബൂത്ത് തല പഞ്ചായത്തു തല വോട്ടു വിവരം ക്രോഡീകരിച്ച ശേഷം , ഇപ്പോൾ പ്രവചിട്ടുള്ള പ്രീ പോൾ സൂചകങ്ങൾ നമുക്ക് ഒന്ന് കൂടെ വിലയിരുത്താം എന്ന് വിചാരിക്കുന്നു.
ആലപ്പുഴ ജില്ലയിൽ, വോട്ടെടുപ്പിന് ശേഷം, അമ്പലപ്പുഴ മണ്ഡലത്തിൽ ജി സുധാകരന് അനുകൂലമായ വികാരം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എങ്കിലും നേരത്തെ പ്രവചിച്ചത് പോലെ, ബിജെപി വോട്ടുകളിൽ ചോർച്ച ഉണ്ടായിട്ടില്ലെങ്കിൽ ഇടതു മുന്നണിക്ക് തന്നെ വിജയ സാധ്യത മുൻപിട്ടു നിൽക്കുന്നു.
പത്തനംതിട്ട ജില്ലയിൽ നേരത്തെ പ്രവചിച്ചതു പോലെ എല്ലാ മണ്ഡലങ്ങളിലും കടുത്ത പോരാട്ടം തന്നെയാണ്. തിരുവല്ല മണ്ഡലത്തിൽ ബിജെപിയുടെ അനൂപ് ആന്റണി ക്കു അവസാന ദിവസങ്ങളിൽ പ്രധാന മന്ത്രി നടത്തിയ പ്രചാരണം വിജയത്തിന് അടുത്ത് എത്താവുന്ന വിധത്തിൽ സാഹചര്യം സൃഷ്ടിച്ചു എന്ന വിലയിരുത്തലുകൾ ഉണ്ട്. എങ്കിലും മണ്ഡലത്തിലെ സാമുദായിക ഘടകങ്ങൾ ബിജെപിയ്ക്ക് അത്ര അനുകൂലമല്ല.
കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടം ഉണ്ടാക്കാൻ ഉള്ള സാഹചര്യം നില നിൽക്കുന്നു. കൂടാതെ ബിജെപിയും ഈ രണ്ടു ജില്ലകളിൽ നിന്നായി ഒന്നിലധികം മണ്ഡലങ്ങളിൽ വിജയിച്ചേക്കാം.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഉൾപ്പെട്ട 39 മണ്ഡലങ്ങളിലെ ഡാറ്റ പരിശോധിക്കുമ്പോൾ, തിരഞ്ഞെടുപ്പ് മത്സരം വളരെ കടുത്തതും, മത്സരാധിഷ്ഠിതവും ആണെന്ന് വ്യക്തമാണ്. 2021 ൽ ഈ 39 മണ്ഡലങ്ങളിൽ വെറും നാലു മണ്ഡലങ്ങൾ മാത്രമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയിക്കാനായത്. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തം ആണ്.
നിലവിലെ സാധ്യത (മുൻതൂക്കം നിലനിൽക്കുന്ന മണ്ഡലങ്ങൾ)
---------------------------
LDF – 21
UDF – 15
NDA – 3
എൽഡിഎഫ് എണ്ണത്തിൽ മുന്നിലാണ് എങ്കിലും, പക്ഷേ വലിയ സുരക്ഷിതമായ മുൻതൂക്കം പലയിടങ്ങളിലും ഇല്ല. കൂടാതെ മിക്ക മണ്ഡലങ്ങളിലും ഐക്യ ജനാധിപത്യ മുന്നണി ശക്തമായ മത്സരത്തിലാണ്
എൻഡിഎ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളിൽ നേരിയ മുൻതൂക്കം നേടുന്നുണ്ടു, കൂടാതെ കൂടുതൽ മണ്ഡലങ്ങളിൽ നിർണായക സ്വാധീനവും ചെലുത്തുന്നു.
ഇനി മണ്ഡലങ്ങളുടെ വിജയ സാധ്യതയും മാർജിനും പരിശോധിച്ചു വിഭാഗീകരണം നടത്തിയാൽ,
സുരക്ഷിത മണ്ഡലങ്ങൾ
------------------------------------
യുഡിഎഫ് : 3
എൽഡിഎഫ് : 9
മികച്ച മത്സരം നടക്കുന്ന മണ്ഡലങ്ങൾ
---------------------------------------
യുഡിഎഫ് : 3
എൽഡിഎഫ് : 3
എൻഡിഎ : 1
ഇതിൽ ഐക്യ മുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും മുന്നിട്ടു നിൽക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങൾ എല്ലാം തന്നെ , നിലവിൽ ഇടതു മുന്നണിയുടെ കൈവശം ഉള്ള മണ്ഡലങ്ങൾ ആണ്. ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷം അടിസ്ഥാനമാക്കി വിജയസാധ്യതയെ ഒരു റേഞ്ച് ലേക്ക് കണക്കാക്കിയാൽ,
യുഡിഎഫ് : 2 - 4
എൽഡിഎഫ് : 2 - 4
എൻഡിഎ : 1
കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ
----------------------------------------
യുഡിഎഫ് : 5
എൽഡിഎഫ് : 13
എൻഡിഎ : 2
ഇതിൽ ഐക്യ മുന്നണിയും ദേശീയ ജനാധിപത്യ സഖ്യവും മുന്നിട്ടു നിൽക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങൾ എല്ലാം തന്നെ , നിലവിൽ ഇടതു മുന്നണിയുടെ കൈവശം ഉള്ള മണ്ഡലങ്ങൾ ആണ്. ഇടതു മുന്നണി കടുത്ത മത്സരം നേരിടുന്ന മണ്ഡലങ്ങളും ഒന്നൊഴികെ എല്ലാം തന്നെ നിലവിൽ ഇടതു മുന്നണിയുടെ കൈവശം ഉള്ള മണ്ഡലങ്ങൾ തന്നെ ആണ്ഈ. ഇത് സൂചിപ്പിക്കുന്നത് ഇടതു മുന്നണിക്ക് മണ്ഡലങ്ങളുടെ എന്നതിൽ കാര്യമായ ഇടിവ് ഉണ്ടാകാം എന്നതാണ്. ഒരു മണ്ഡലത്തിൽ ഇടതു മുന്നണിക്ക് അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. മണ്ഡലങ്ങളിലെ ഭൂരിപക്ഷം അടിസ്ഥാനമാക്കി വിജയസാധ്യതയെ ഒരു റേഞ്ച് ലേക്ക് കണക്കാക്കിയാൽ,
യുഡിഎഫ് : 0 - 19
എൽഡിഎഫ് : 1 - 20
എൻഡിഎ : 0 - 2
എന്നാൽ കനത്ത പോരാട്ടം നടക്കുന്ന എല്ലാ മണ്ഡലങ്ങളും ഒരു മുന്നണി തന്നെ ജയിക്കാനുള്ള സാധ്യത വിരളം ആണ്. വളരെ ശക്തമായ ഒരു തരംഗം ഉള്ളപ്പോൾ മാത്രമേ അങ്ങനെ സംഭവിക്കാൻ സാധിക്കുകയുള്ളു. അങ്ങനെ ആണെങ്കിൽ ഉറച്ച മണ്ഡലങ്ങൾ പോലും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
അപ്പോൾ നമ്മൾ നേരത്തെ കണക്കാക്കിയിട്ടുള്ള ഭൂരിപക്ഷം കൂടെ കണക്കിലെടുത്തു സാധ്യത പഠനം നടത്തിയാൽ നമുക്ക് മണ്ഡലങ്ങളുടെ എണ്ണത്തിന്റെ പരിധി കുറച്ചുകൂടെ യാഥാർഥ്യത്തോട് ചേർന്ന രീതിയിൽ ലഭിക്കും,
യുഡിഎഫ് : 8 - 13
എൽഡിഎഫ് : 7 - 12
എൻഡിഎ : 0 - 2
ആകെ കണക്കാക്കിയാൽ,
---------------------------------
യുഡിഎഫ് : 13 - 20
എൽഡിഎഫ് : 18 - 25
എൻഡിഎ: 1 - 3
പത്തു വർഷം നീണ്ട ഭരണത്തോടുള്ള സ്വാഭാവിക ഭരണ വിരുദ്ധ വികാരവും, ക്രിസ്ത്യൻ, മുസ്ലിം ന്യുന പക്ഷ മേഖലകളിൽ പൊതുവെ ഉള്ള ഇടതു പക്ഷ വിരുദ്ധതയും തെക്കൻ കേരളത്തിലും ഐക്യ ജനാധിപത്യ മുന്നണിക്ക് മണ്ഡലങ്ങളുടെ എണ്ണത്തിലും വോട്ടുകളിലും നേട്ടം ഉണ്ടാക്കാൻ സാധ്യത നൽകുന്നുണ്ട്. എന്നാൽ ഇടതു പക്ഷത്തിനു പൊതുവെ ഈ ജില്ലകളിലെ രാഷ്ട്രീയ മേധാവിത്വവും രാഷ്ട്രീയ അടിത്തറയും ഏറെക്കുറെ നില നിർത്താൻ സാധിക്കുന്നുണ്ട്. ബിജെപി നിർണായക ശക്തി ആയ പല മേഖലകളും ഉള്ള തെക്കൻ കേരളത്തിൽ, ഭരണ വിരുദ്ധ വികാരത്തിന്റെ പങ്കു പറ്റുന്നതിനാൽ , ജയ പരാജയങ്ങളെ നിർണ്ണയിക്കുന്നതിന് അപ്പുറം, ചിലയിടങ്ങളിൽ വിജയിക്കാനും ബിജെപി ക്കു സാധ്യത ഉള്ള പ്രദേശങ്ങൾ ആണ് തെക്കൻ കേരളം. ഇത് തെക്കൻ കേരളത്തിലെ മത്സരത്തെ മറ്റു മേഖലകളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സങ്കീർണ്ണം ആക്കുന്നുണ്ട്.
-------------------------------------
സംസ്ഥാനം - ആകെ കണക്കുകൾ
-------------------------------------
നേരത്തെ പ്രവചിച്ച വടക്കൻ കേരളവും മധ്യ കേരളവും ഒരുമിച്ചുള്ള കണക്കു ഇപ്രകാരം ആയിരുന്നു,
ആകെയുള്ള 101 മണ്ഡലങ്ങളിൽ
യുഡിഎഫ് : 45 - 58
എൽഡിഎഫ് : 43 - 55
എൻഡിഎ: 0 - 5
ഇതിന്റെ കൂടെ തെക്കൻ കേരളവും കണക്കാക്കിയാൽ,
-------------------
യുഡിഎഫ് : 58 - 78
എൽഡിഎഫ് : 61 - 80
എൻഡിഎ: 1 - 8
ഇത്ര വലിയ റേഞ്ച് വരുന്നത് നമ്മൾ മൂന്നു മേഖലകളും അതേപോലെ കൂട്ടി എടുത്തത് കൊണ്ട് ആണ്. കുറച്ചു കൂടെ സ്റ്റാറ്റിസ്റ്റിക്കൽ പ്രോബബിലിറ്റി മോഡലിംഗ് നടത്തിയാൽ നമുക്ക് റേഞ്ച് ഇങ്ങനെ ലഭിക്കും,
≈ 95% probability
------------------------
യുഡിഎഫ്: 60 – 76
എൽഡിഎഫ്: 63 – 79
എൻഡിഎ: 2 – 8
≈ 68% probability
--------------------------
യുഡിഎഫ്: 64 – 72
എൽഡിഎഫ്: 67 – 75
എൻഡിഎ: 3 – 6
==================================================
അന്തിമ ഫല സൂചന ( ≈ 68% probability - ഇതാണ് ഒരു പ്രവചനം എന്ന രീതിയിൽ കൂടുതൽ രാഷ്ട്രീയ സാഹചര്യങ്ങളോട് അടുത്ത് നിൽക്കുന്നത്)
യുഡിഎഫ്: 68 ± 4 => 64 – 72
എൽഡിഎഫ്: 71 ± 4 => 67 – 75
എൻഡിഎ: 4 ±2 => 2 – 6
2008 ലെ മണ്ഡല പുനർനിർണയം ഇടതു മുന്നണിക്ക് ഘടനാപരമായ ഒരു മേൽക്കൈ നൽകുന്നുണ്ട്. കൂടാതെ 2014 നു ശേഷം ബിജെപി ക്കുണ്ടായ വളർച്ച , കോൺഗ്രസിനെ വല്ലാതെ ദുര്ബലപ്പെടുത്തിയിട്ടുണ്ട്. ഇനിയും ബിജെപി ക്കു കോൺഗ്രസിൽ നിന്നും വോട്ടുകൾ പിടിച്ചെടുത്ത അതെ തോതിൽ ഇടതു മുന്നണിയിൽ നിന്ന് നേടാൻ ആയിട്ടില്ല. ക്രിസ്ത്യൻ,മുസ്ലിം ഏകീകരണം, ഐക്യ ജനാധിപത്യ മുന്നണിയെ സഹായിക്കുമെങ്കിലും, ഈ വോട്ടുകൾ കൂടുതലായും ചില പ്രദേശങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാൽ വോട്ടു ശതമാനം ഉയരുമെങ്കിലും സീറ്റുകൾ ആയി മാറാൻ പ്രയാസം ആണ്.
ഈ സാഹചര്യത്തിൽ 2011 ലെ സമാന സാഹചര്യം ഉണ്ടാകും, അന്നത്തേതിൽ നിന്ന് വ്യത്യസ്തമായി ഇടതു മുന്നണിക്ക് ആകും നേരിയ മുൻതുക്കം എന്ന് മാത്രം. കൂടാതെ ബിജെപി സഖ്യത്തിനും തങ്ങളുടെ സാന്നിധ്യം തെളിയിക്കാൻ ആകും എന്ന് കൂടി വിലയിരുത്താം.



Comments
Post a Comment