കേരള വോട്ടവലോകനം , 22 - പത്തനംതിട്ട ജില്ല

 ആകെ അഞ്ചു മണ്ഡലങ്ങൾ ഉള്ള ചെറിയ ജില്ലയാണ് പത്തനംതിട്ട. കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും മുൻ‌തൂക്കം ഉള്ള ജില്ലയിൽ എന്നാൽ ഇടതു പക്ഷത്തിനും വലിയ രാഷ്‌ടീയ സ്വാധീനം ഉണ്ട്. ബിജെപിക്കും ചെറിയതല്ലാത്ത സ്വാധീനം ഉള്ള ജില്ലയാണ് പത്തനംതിട്ട.

1. തിരുവല്ല 

2. റാന്നി 

3. ആറന്മുള 

4. കോന്നി 

5. അടൂർ 

എന്നീ അഞ്ചു മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത്.


----------------------------------------------------------

1. തിരുവല്ല 

-------------------------

തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുറ്റൂർ, നെടുംപുറം, നിരണം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, കുന്നംത്താനം ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് തിരുവല്ല നിയമസഭാ മണ്ഡലം.
ഒരു കേരള കോൺഗ്രസ് , കോൺഗ്രസ് അനുഭാവ മണ്ഡലം ആണ് തിരുവല്ല. എന്നാൽ ജനതാ ദളിലെ സൗമ്യ മുഖമായ മാത്യു ടി തോമസിലൂടെ മണ്ഡലം ഇടതു മുന്നണി 2006 മുതൽ കൈവശം വെച്ചിരിക്കുന്ന സാഹചര്യം ആണ് നിലവിൽ.


പ്രവചനം: മണ്ഡലം നിലനിർത്താൻ മാത്യു ടി തോമസും , പിടിച്ചെടുക്കാൻ കേരള കോൺഗ്രസ് ജോസേഫിൽ നിന്നും വര്ഗീസ് മാമ്മനും ബിജെപിയുടെ അനൂപ് ആന്റണി യും മത്സരിക്കുന്നു. മണ്ഡലത്തിൽ വലിയ സ്വാധീനമുള്ള ബിജെപി, കുറെ നാളുകളായി ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്. അത് കൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സര സാഹചര്യം മണ്ഡലത്തിൽ നിലവിലുണ്ട്.

UDF: 53000

LDF: 51000

NDA: 37000

----------------------------------------------------------

2. റാന്നി 

-------------------------

കോട്ടാങ്ങൽ, വെച്ചൂച്ചിറ, റാന്നി-പെരുനാട്, നരണംമൂഴി, റാന്നി-പഴവങ്ങാടി, റാന്നി-അങ്ങാടി, കൊറ്റനാട്, എഴുമറ്റൂർ, അയിരൂർ, റാന്നി, വടശ്ശേരിക്കര, ചെറുകോൽ ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് റാന്നി മണ്ഡലം.

ഒരു യുഡിഎഫ് അനുഭാവ മണ്ഡലം ആണ് റാന്നി. എന്നാൽ രാജു എബ്രഹാം എന്ന നേതാവിലൂടെ 96 മുതൽ തുടർച്ചയായി അഞ്ചു തവണ ഇടതു മുന്നണിക്ക് വിജയിക്കാനും ആയ മണ്ഡലം ആണ് റാന്നി. കേരളാകോൺഗ്രസ് മാണിയുടെ മുന്നണി പ്രവേശത്തോടെ, ഇടതു മുന്നണിയിൽ നിന്നും മാണി വിഭാഗത്തിന്റെ പ്രമോദ് നാരായണൻ മണ്ഡലം നില നിർത്തി.


പ്രവചനം: പ്രമോദ് നാരായണൻ ഇടതു മുന്നണിക്കായും, കോൺഗ്രെസ്സിനായി പഴകുളം മധുവും മത്സരിക്കുമ്പോൾ എൻഡിഎ യിൽ നിന്നും ട്വന്റി ട്വന്റി യ്ക്കായി തോമസ് കെ സാമുവേലും മത്സരിക്കുന്നു. ബിജെപി ക്കു കാര്യമായ വോട്ടുകൾ ഉള്ള മണ്ഡലത്തിൽ, അനുഭാവി വോട്ടുകൾ പൂർണമായും മുന്നണി സ്ഥാനാർഥിക്കു ലഭിക്കാനിടയില്ല. ഈ വോട്ടുകൾ പ്രമോദ് നാരായണന് ലഭിക്കാനാണ് കൂടുതൽ സാധ്യത.

LDF: 59000

UDF: 53000

NDA: 14000

----------------------------------------------------------

3. ആറന്മുള 

-------------------------

പത്തനംതിട്ട മുനിസിപ്പാലിറ്റി, ആറന്മുള, ചെന്നീർക്കര, എലന്തുർ, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ, ഇരവിപേരൂർ, കോയിപ്പുറം, തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് ആറന്മുള നിയോജക മണ്ഡലം. രാഷ്ട്രീയ സാമുദായിക ഘടകങ്ങൾ യുഡിഎഫ് നു അനുകൂലമായ മണ്ഡലമായ ആറൻമുളയും, ബിജെപി യുടെ കടന്നുകയറ്റത്തിൽ കോൺഗ്രസിൽ നിന്നും കൈ വിട്ടു പോയ മറ്റൊരു മണ്ഡലം ആണ്.



പ്രവചനം: നിലവിലെ നിയമസഭാംഗം വീണ ജോർജ് ഇടതു മുന്നണിക്കായും, അബിൻ വർക്കി കോൺഗ്രെസ്സിനായും മത്സരിക്കുമ്പോൾ, മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ബിജെപിക്കായും മത്സരിക്കുന്നു. ആറന്മുള സംരക്ഷണ സമരത്തിലും മറ്റും സജീവമായിരുന്ന കുമ്മനത്തിന്റെ വരവും, യുവ നേതാവായ അബിന്റെ സാന്നിധ്യവും മണ്ഡലത്തിലും ത്രികോണ മത്സരത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

LDF: 59000

UDF: 56000

NDA: 48000

----------------------------------------------------------

4. കോന്നി 

-------------------------

ജില്ലയിലെ ഇടതു പക്ഷത്തിനു മേൽക്കൈ ഉള്ള മണ്ഡലം ആണ് കോന്നി. എന്നാൽ 96 ഇൽ സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത അടൂർ പ്രകാശ് മണ്ഡലം കുത്തക ആക്കി വെക്കുകയായിരുന്നു. എന്നാൽ 2019 ൽ ലോകസഭാന്ഗം ആയി അടൂർ പ്രകാശ് മാറി നിന്നപ്പോൾ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുക്കുകയും 2021 ഇൽ നിലനിർത്തുകയും ചെയ്തു.

അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, വള്ളിക്കോട്‌, തണ്ണിത്തോട്, സീതത്തോട് , കലഞ്ഞൂർ, ചിറ്റാർ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കോന്നി നിയമസഭാ മണ്ഡലം.


മണ്ഡലം നിലനിർത്താൻ ഇടതു മുന്നണിയിൽ നിന്നും നിലവിലെ നിയമസഭാംഗം കെ യു ജെനീഷ് കുമാറും, പിടിച്ചെടുക്കാനായി കോൺഗ്രസിൽ നിന്നും പ്രൊഫസർ സതീഷ് കൊച്ചുപറമ്പിലും ഇറങ്ങുമ്പോൾ എൻഡിഎ യിൽ നിന്നും ബിഡിജെഎസ്സ് സ്ഥാനാർഥി ടി പി സുന്ദരേശനും മത്സരിക്കുന്നു.

പ്രവചനം: ബിഡിജെഎസ്സ് മത്സരിക്കുന്നതിനാൽ ബിജെപി അനുഭാവി വോട്ടുകളിൽ ചോർച്ച ഉണ്ടാകുമോ എന്നത് നിർണായകമാണ് മണ്ഡലത്തിൽ.
എങ്കിലും ജെനീഷ് കുമാറിന്റെ പ്രതിച്ഛായയും  മണ്ഡലത്തിലെ പ്രവർത്തന മികവും പൊതുവെ ഉള്ള ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ സാധിക്കുമെന്നാണ് സാധ്യത കൂടുതൽ.

LDF: 67000

UDF: 63000

NDA: 20000

----------------------------------------------------------

5. അടൂർ 

-------------------------

അടൂർ , പന്തളം മുനിസിപ്പാലിറ്റികളും, പന്തളം-തെക്കേക്കര, കൊടുമൺ, ഏഴംകുളം, ഏറത്തു, പള്ളിക്കൽ, കടമ്പനാട്, തുമ്പമൺ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് അടൂർ നിയമസഭാ മണ്ഡലം.

മണ്ഡല പുനര്നിര്ണയത്തിനു ശേഷം, ചെറിയ ഭുരിപക്ഷത്തിനെങ്കിലും സിപിഐ തുടർച്ചയായി ജയിക്കുന്ന മണ്ഡലം ആണ് അടൂർ. 2011 ൽ ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനു വിജയിച്ച മണ്ഡലം 2016 ഇത് ഇരുപത്തി അയ്യായിരത്തിനു വിജയിക്കാനായി. എന്നാൽ 2021 ഇൽ ഭരണാനുകൂല സാഹചര്യത്തിലും മൂവ്വായിരത്തിന് താഴെ ഭൂരിപക്ഷം ആണ് ഇടതു മുന്നണിക്ക് ലഭിച്ചത്. ഇത് മണ്ഡലത്തിലെ കടുത്ത മത്സരത്തിന്റെ സൂചന ആണ്.


പ്രവചനം: സിപിഐ യ്ക്കായി പ്രിജി കണ്ണനും, കോൺഗ്രസിൽ നിന്ന് സി വി ശാന്തകുമാറും മത്സരിക്കുമ്പോൾ, ബിജെപി യ്ക്കായി പന്തളം പ്രതാപൻ മത്സരിക്കുന്നു.

UDF: 63000

LDF: 61000

NDA: 30000

--------------------------------------------------

പൊതുചിത്രം: 2021 ലെ തിരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളും വിജയിച്ചു ജില്ലാ തൂത്തു വാരിയ ഇടതു മുന്നണി എല്ലാ മണ്ഡലങ്ങളിലും കനത്ത മത്സരം ആണ് നേരിടുന്നത്. ഇതിൽ തിരുവല്ലയിലും അടൂരിലും ഐക്യ ജനാധിപത്യ മുന്നണി മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള സാധ്യത മുന്നിട്ടു നിൽക്കുന്നു. ഒരു തരംഗ സാഹചര്യം ഐക്യ മുന്നണിക്ക് അനുകൂലമായി ഉണ്ടെങ്കിൽ, മുഴുവൻ മണ്ഡലങ്ങളും ഇടതു മുന്നണിക്കു നഷ്ടമാകാനുള്ള സാധ്യതയും മുഴച്ചു നിൽക്കുന്നു.

ബിജെപിയുടെ ജില്ലയിലെ പ്രകടനം ജയ പരാജയങ്ങളെ വളരെയധികം ബാധിക്കാം. റാന്നിയിലെ യും കോന്നിയിലെയും എൻഡിഎ യുടെ പരീക്ഷണം തിരിച്ചടിക്കാനാണ് സാധ്യത. ഇവിടെ രണ്ടിടത്തും ഇടതു മുന്നണിക്ക് നേരിയ മുൻ‌തൂക്കം ലഭിക്കാൻ ഇത് കാരണം ആകുന്നുണ്ട്. എന്നാൽ ആറന്മുളയിലും , തിരുവല്ലയിലും ബിജെപി രണ്ടാമതോ , രണ്ടിന് സമാനമായ മൂന്നാമതോ എത്തിയാലും അദ്‌ഭുതപ്പെടാനില്ല. അടൂരും മികച്ച സ്ഥാനാർത്ഥിയുടെ സാന്നിധ്യം വോട്ടുറപ്പിക്കാൻ ബിജെപി യെ സഹായിക്കുന്നു എന്ന് വേണം കരുതാൻ.

LDF: 3 (-2)

UDF: 2 (+2)

NDA: 0

Comments