കഴിഞ്ഞ പോസ്റ്റുകളിൽ (1, 2)പാലക്കാട് ജില്ലയിലെ പാലക്കാട് വരെയുള്ള മണ്ഡലങ്ങൾ അവലോകനം നടത്തിയിരുന്നു. ജില്ലയിലെ അവശേഷിക്കുന്ന മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
---------------------------------
9. തരൂർ
------------
കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, കുത്തന്നൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതുക്കോഡ്, തരൂർ, വടക്കെഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതു ആണ് തരൂർ മണ്ഡലം. ഇടതു കോട്ടയായ മണ്ഡലം , മണ്ഡല പുനർ നിർണയത്തിന് ശേഷം രൂപീകരിക്കപ്പെട്ടതു ആണ്. കഴിഞ്ഞ മൂന്നു തവണയും സിപിഎം തന്നെ ആണ് ജയിച്ചിട്ടുള്ളത്.
LDF: 63000
UDF: 46000
NDA: 27000
----------------------------------------------------------
10. ചിറ്റൂർ
--------------------
ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റിയും, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടാഞ്ചേരി, പെരുമാട്ടി, വടകരപതി, പെരുവമ്പ, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ കൂടിച്ചേർന്നു ആണ് ചിറ്റൂർ മണ്ഡലം. കോൺഗ്രസിലെ കെ അച്യുതൻ ദശകങ്ങളായി കൈവശം വെച്ചിരുന്ന മണ്ഡലം , പുനര്നിര്ണയത്തിനു ശേഷവും 2011 ഇൽ നിലനിർത്തിയിരുന്നു. എന്നാൽ 2016 ഇൽ ജനതാദൾ ലെ കെ കൃഷ്ണൻകുട്ടിയിലൂടെ മണ്ഡലം പിടിച്ചെടുത്ത ഇടതു മുന്നണി , 2021 ലും നിലനിർത്തി.
കെ കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കുന്നില്ലെങ്കിലും, മണ്ഡലത്തിലുള്ള സോഷ്യലിസ്റ്റ് , ഇടതു രാഷ്ട്രീയത്തിന്റെ മുൻതൂക്കം , നവാഗതനായ സ്ഥാനാർഥിക്കു ലഭിക്കേണ്ടത് ആണ്. കോൺഗ്രസിൽ നിന്നും അച്യുതന്റെ മകൻ, സുമേഷ് അച്യുതൻ തന്നെ ആണ് വീണ്ടും മത്സരിക്കുന്നത്.
പ്രവചനം:
LDF: 77000
UDF: 59000
NDA: 17000
----------------------------------------------------------------------
11. നെന്മാറ
--------------------
ഇടതു പക്ഷത്തിനു രാഷ്ട്രീയമായി മുൻതൂക്കം ഉള്ള മണ്ഡലം ആണ് നെന്മാറ. ചിറ്റൂർ താലൂക്കിലെ, ഇലവഞ്ചേരി, കൊടുവായൂർ, കൊല്ലങ്കോട്, മുതലമട, നെല്ലിയാമ്പതി, നെന്മാറ, പല്ലശ്ശന, അയിലൂർ, പുതുനഗരം, വടവന്നൂർ എന്നീ പഞ്ചായത്തുകൾ അടങ്ങിയത് ആണ് നെന്മാറ മണ്ഡലം.
പ്രവചനം: സിഎംപി യിൽ നിന്നും കോൺഗ്രസ് മണ്ഡലം ഏറ്റെടുത്തതിനാൽ കുറച്ചു കൂടെ ശക്തമായ മത്സരം നടക്കാനുള്ള സാധ്യത ഉണ്ടെങ്കിലും, ഇടതു പക്ഷം മണ്ഡലം നിലനിർത്താനാണ് സാധ്യത.
LDF: 71000
UDF: 61000
NDA: 22000
------------------------------------------------------
12 ആലത്തൂർ
---------------------
ജില്ലയിലെ മറ്റൊരു ഇടതു പ്രാമുഖ്യമുള്ള മണ്ഡലമാണ് ആലത്തൂർ. ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്നം, മേലാർകോഡ്, തേങ്കുറിശ്ശി, വണ്ടാഴി പഞ്ചായത്തുകൾ കൂടിച്ചേർന്നു അന്ന് ആലത്തൂർ മണ്ഡലം.
പ്രവചനം:
LDF: 71000
UDF: 45000
NDA: 19000
---------------------
പൊതുചിത്രം: പാലക്കാട് ജില്ലയിലെ പന്ത്രണ്ടു മണ്ഡലങ്ങളിൽ, മണ്ണാർക്കാട് , പാലക്കാട് മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയും മറ്റു പത്തു മണ്ഡലങ്ങളിൽ ഇടതു പക്ഷവും വിജയിച്ചിരുന്നു.
ജില്ലയിൽ തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിൽ ഇടതുപക്ഷവും ഐക്യ ജനാധിപത്യ മുന്നണിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന്നുണ്ട്. അതിൽ തൃത്താല പ്രവചനാതീതമായ പോരാട്ടമാണ്. പിന്നീട് പേരിനെങ്കിലും പോരാട്ടം നടക്കുന്നത് ചിറ്റൂർ , നെന്മാറ മണ്ഡലങ്ങളിൽ ആണ്. പാലക്കാട് മണ്ഡലത്തിൽ ത്രികോണ മത്സരം ആണ്, അതിൽ തന്നെ ബിജെപിയും കോൺഗ്രസ്സും വിജയത്തിനായി ശക്തമായ പോരാട്ടം നടക്കുന്നു. ഇവിടെ ഇടതു പക്ഷത്തിനു കാര്യമായ പ്രതീക്ഷകൾ ഇല്ല.
സീറ്റുകളുടെ എണ്ണത്തിൽ , കഴിഞ്ഞ തവണയേ അപേക്ഷിച്ചു വ്യത്യാസം ഉണ്ടാകാൻ ഇടയില്ല. തൃത്താല , പാലക്കാട് മണ്ഡലങ്ങളിൽ അട്ടിമറികൾ ഉണ്ടാകാം.
LDF: 10 (+0)
UDF: 2 (+0)
NDA: 0
Comments
Post a Comment