കേരള വോട്ടവലോകനം , 9 - മലപ്പുറം ജില്ല (Part 2)
കഴിഞ്ഞ പോസ്റ്റിൽ മലപ്പുറം ജില്ലയിലെ മലപ്പുറം വരെയുള്ള മണ്ഡലങ്ങൾ അവലോകനം നടത്തിയിരുന്നു. മലപ്പുറം ജില്ലയിലെ അവശേഴിച്ച മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
--------------
9. വേങ്ങര
ലീഗിന്റെ മറ്റൊരു കുത്തക കോട്ട മണ്ഡലമാണ് വേങ്ങര. മലപ്പുറം നിയോജക മണ്ഡലവുമായി ഭൂരിപക്ഷത്തിന്റെ കാര്യത്തിലുള്ള മത്സരം എന്നല്ലാതെ ഇവിടെ രാഷ്ട്രീയമായ മറ്റൊരു പോരാട്ടം തീരെ പ്രതീക്ഷിക്കേണ്ടതില്ല.
പ്രവചനം:
UDF: 79000
LDF: 34000
NDA: 6000
10. വള്ളിക്കുന്ന്
ലീഗ് നിഷ്പ്രയാസം ജയിക്കുന്ന മറ്റൊരു മണ്ഡലം ആണ് വള്ളിക്കുന്ന്. ബിജെപി ക്കും സാമാന്യം നല്ല വോട്ടുകൾ ലഭിക്കുന്ന മണ്ഡലമാണ് വള്ളിക്കുന്ന്.
പ്രവചനം:
UDF: 79000
LDF: 51000
NDA: 21000
11. തിരുരങ്ങാടി
ജില്ലയിൽ ലീഗ് സ്ഥിരമായി വിജയിക്കുന്നതെങ്കിലും അടുത്ത കാലത്തായി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നേരിടുന്ന ഒരു മണ്ഡലം ആണ് തിരുരങ്ങാടി.
പ്രവചനം:
UDF: 77000
LDF: 63000
NDA: 9000
12. താനൂർ
പ്രവചനം: പൊതുവെ ജില്ലയിൽ ഐക്യ ജനാധിപത്യക്കു മുൻതൂക്കം ഉള്ള സാഹചര്യം ആണെങ്കിലും, ഭരണ വിരുദ്ധ വികാരം മറി കടക്കാൻ അബ്ദു റഹിമാൻ എന്ന മന്ത്രിക്കു സാധിക്കും എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ മനസ്സിലാകുന്നത്. ലീഗിന് വിജയിക്കണമെങ്കിൽ സ്ഥാനാർഥി നിർണയവും കൊണ്ഗ്രെസ്സ് പ്രാദേശിക നേതൃത്വം ആയുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നതിലും ശ്രദ്ധ വെക്കേണ്ടി ഇരിക്കുന്നു.
LDF: 72000
UDF: 69000
NDA: 12000
13. തിരൂർ
സിപിഎം നു സ്വന്തം ചിഹ്നത്തിൽ തന്നെ ശക്തമായ പോരാട്ടം കാഴ്ച്ച വെക്കാൻ സാധിക്കുന്ന മണ്ഡലം ആണ് തിരൂർ. അനുകൂല സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു വന്നാൽ വിജയം കയ്യെത്തും ദൂരത്തുള്ള ഒരു മണ്ഡലമാണ് തിരൂർ.
പ്രവചനം: പൊതുവെ ജില്ലയിൽ ഐക്യ ജനാധിപത്യക്കു മുൻതൂക്കം ഉള്ള സാഹചര്യത്തിൽ , ലീഗ് മണ്ഡലം മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ നില നിർത്താൻ ആണ് സാധ്യത
UDF: 83000
UDF: 71000
NDA: 9000
14. കോട്ടക്കൽ
പ്രവചനം:
UDF: 83000
UDF: 61000
NDA: 11000
15. തവനൂർ
കെ ടി ജലീൽ എന്ന മുൻ ലീഗ് നേതാവിലൂടെ ഇടതു മുന്നണി നില നിർത്തുന്ന മണ്ഡലം ആണ് തവനൂർ. പൊന്നാനി താലൂക്കിലെ പഞ്ചായത്തുകൾ ഉൾപ്പെട്ട തവനൂർ മണ്ഡലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയമായ ശക്തമായ അടിത്തറ ഉള്ള മണ്ഡലം ആണ്. ഇവിടെ കോൺഗ്രസ് ആണ് ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും മത്സരിക്കുന്നത്.
പ്രവചനം: കോൺഗ്രസിൽ നിന്നും ശക്തനായ പ്രമുഖ സ്ഥാനാർഥി മത്സരിച്ചാൽ വിജയ സാധ്യത ഉള്ള മണ്ഡലം ആണ് തവനൂർ. ഇടതു മുന്നണിക്കും മണ്ഡലം നില നിർത്തണമെങ്കിൽ ജന പിന്തുണ ഉള്ള ശക്തനായ സ്ഥാനാർഥി തന്നെ വേണം. ജില്ലയിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായിരിക്കും തവനൂർ.
ബിജെപി ക്കു ശക്തമായ വോട്ടുകൾ ഉള്ള മണ്ഡലത്തിൽ ലോക്സഭയിലും തദ്ദേശ തിരഞ്ഞെടുപ്പിലും സമാഹരിക്കുന്ന വോട്ടുകൾ പക്ഷെ ദേശീയ ജനാധിപത്യ സഖ്യത്തിന് , നിയമസഭയിലേക്ക് പകുതി പോലും നില നിർത്താൻ സാധിക്കാറില്ല. ബിജെപി അനുഭാവികളെ സ്വാധീനിക്കാൻ കഴിയുന്ന സ്ഥാനാർഥിക്കു അതുകൊണ്ടു തന്നെ ഒരു മുൻതൂക്കം നേടാൻ സാധിച്ചേക്കും. ബിജെപിയും അവരുടെ അനുഭാവികളെ പിടിച്ചു നിർത്താൻ സാധിക്കുന്ന സ്ഥാനാർഥി യെ മത്സരിപ്പിച്ചാൽ മത്സരം കൂടുതൽ പ്രവചനാതീതം ആകും.
LDF: 70000
UDF: 69000
NDA: 17000
16. പൊന്നാനി
മലപ്പുറം ജില്ലയിൽ സിപിഎം കാലങ്ങളായി വിജയിക്കുകയും, ശക്തമായ രാഷ്ട്രീയ അടിത്തറയുള്ളതും ആയ മണ്ഡലം ആണ് പൊന്നാനി. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെപോലെ സ്വതന്ത്ര പരിവേഷത്തിൽ സ്ഥാനാർത്ഥിയെ നിർത്താതെ , സ്വന്തം ചിഹ്നത്തിൽ തന്നെ മത്സരിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടി ജയിക്കുന്ന ഏക മണ്ഡലം ആണ് പൊന്നാനി.
പ്രവചനം: കോൺഗ്രസിന് ശക്തമായ മത്സരം കാഴ്ച വെക്കാൻ സാധിക്കുമെങ്കിലും ഇടതു മുന്നണി ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കാനാണ് സാധ്യത.
LDF: 71000
UDF: 68000
NDA: 12000
----------------------------------
പൊതുചിത്രം: മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ 11 മണ്ഡലങ്ങളിൽ ലീഗും ഒരു മണ്ഡലത്തിൽ കോൺഗ്രസ്സും 2021 ഇൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്കായി വിജയിച്ചിരുന്നു. മറ്റു 4 മണ്ഡലങ്ങളിൽ ഇടതു മുന്നണിയും വിജയിച്ചു. പിന്നീട് നിലമ്പൂരിൽ വിജയിച്ച പിവി അൻവർ ഇടതു മുന്നണിയിൽ നിന്നും തെറ്റി പിരിഞ്ഞു നിയമസഭാ അംഗത്വം രാജിവെക്കുകയും ആ ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആ മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
2026 ഇൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാളും മുൻതൂക്കം നിലനിർത്താനുള്ള സാഹചര്യങ്ങൾ ആണ് ഉരുത്തിരിഞ്ഞിരിക്കുന്നതു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വിജയം കൈ വരിച്ച മണ്ഡലങ്ങളിൽ ഇത്തവണ കുറച്ചു കൂടി മികച്ച വിജയം നേടാൻ ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കാം. ഇടതു മുന്നണിയുടെ മണ്ഡലങ്ങളിൽ കൂടുതൽ ശക്തമായ മത്സരം നടക്കാം, എങ്കിലും ആ മണ്ഡലങ്ങളിൽ , നിലമ്പൂർ ഒഴിച്ച് ബാക്കി എല്ലാം കനത്ത മത്സരത്തിന് ശേഷവും , നേരിയ ഭൂരിപക്ഷത്തോടെ ഇടതു മുന്നണിക്ക് നില നിർത്താനുള്ള സാധ്യത ഇപ്പോഴും മുൻപിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരത്തിന്റെ ശക്തിക്കു അനുസരിച്ചാകും ഇവിടങ്ങളിലുള്ള ഫലം. തദ്ദേശത്തിൽ നിന്നും , ഭരണ വിരുദ്ധ വികാരം , ഒരു തരംഗം ആയി മാറിയാൽ പതിനാറു മണ്ഡലവും വിജയിക്കാൻ ഐക്യ ജനാധിപത്യ മുന്നണിക്ക് ഒരുപക്ഷെ സാധിച്ചേക്കാം.










Comments
Post a Comment