കേരള വോട്ടവലോകനം , 8 - മലപ്പുറം ജില്ല

ആകെ പതിനാറു മണ്ഡലങ്ങൾ ഉള്ള മലപ്പുറം ജില്ല , മണ്ഡലങ്ങളുടെ എണ്ണത്തിലും വോട്ടർമാരുടെ എണ്ണത്തിലും കേരളത്തിലെ ഏറ്റവും വലിയ ജില്ല ആണ്. 2008 മണ്ഡല പുനർ നിർണയത്തിൽ , ജില്ലയിൽ രണ്ടു മണ്ഡലങ്ങൾ അധികമായി രൂപീകരിക്കപ്പെട്ടിരുന്നു. എഴുപതു ശതമാനത്തിലധികം മുസ്ലിം മത വിഭാഗം അധിവസിക്കുന്ന മലപ്പുറം , അത് കൊണ്ട് തന്നെ ലീഗിന്റെ പൊന്നാപുരം കോട്ടയാണ്.

1. കൊണ്ടോട്ടി 

2. ഏറനാട്‌ 

3. നിലമ്പൂർ 

4. വണ്ടൂർ 

5. മഞ്ചേരി 

6. പെരിന്തൽമണ്ണ

7. മങ്കട 

8. മലപ്പുറം

9. വേങ്ങര 

10. വള്ളിക്കുന്ന്

11. തിരുരങ്ങാടി 

12. താനൂർ

13. തിരൂർ 

14. കോട്ടക്കൽ 

15. തവനൂർ 

16. പൊന്നാനി

എന്നീ മണ്ഡലങ്ങൾ ആണ് ജില്ലയിൽ ഉള്ളത്. 

ഇതിൽ നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട, താനൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങൾ ഇടതു മുന്നണിക്ക് വിജയിക്കാനുള്ള രാഷ്ട്രീയ, സാമുദായിക സാഹചര്യങ്ങൾ നില നിൽക്കുന്ന മണ്ഡലങ്ങൾ ആണ്. മഞ്ചേരി, തിരുരങ്ങാടി, തിരൂർ മണ്ഡലങ്ങളിൽ നേരിയ തോതിൽ പോരാട്ടം കാഴ്ച വെക്കാനും ഇടത് മുന്നണിക്ക് ശേഷി ഉണ്ട്. മറ്റുള്ള മണ്ഡലങ്ങൾ എല്ലാം വലിയ ഭൂരിപക്ഷത്തിൽ ലീഗും , ലീഗിന്റെ പിന്തുണയിൽ കോൺഗ്രസ്സും ജയിക്കുന്ന മണ്ഡലങ്ങൾ ആണ്. 

ലീഗിലെയും കോൺഗ്രസ്സിലെയും അസംതൃപ്തർ , വിമതർ , സ്വന്തം നിലയിൽ വോട്ടു പിടിക്കാൻ കഴിവുള്ള വ്യവസായികൾ , ലീഗിനെ എതിർക്കുന്ന മത സംഘടനകൾ ഒക്കെ കൂട്ടുപിടിച്ചു വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കൽ ആണ് ഇടതു മുന്നണി കാലങ്ങൾ ആയി ജില്ലയിൽ പയറ്റാറുള്ളത്. 

രാഷ്ട്രീയമായി ഇടതു പക്ഷത്തിനു പൊന്നാനി , പെരിന്തൽമണ്ണ, ഒരു പരിധി വരെ തവനൂർ, നിലമ്പൂർ മണ്ഡലങ്ങൾ മാത്രമാണ് ജയിക്കാനുള്ള പൊതു സാഹചര്യം നില നില്കുന്നത്.


ഇനി മണ്ഡലങ്ങളിലേക്കു കടക്കാം.

1. കൊണ്ടോട്ടി

മലപ്പുറം ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള കൊണ്ടോട്ടി , ലീഗിന്റെ ഉറപ്പുള്ള മണ്ഡലം ആണ്.

പ്രവചനം:

UDF: 88000

LDF: 64000

NDA: 11000


2. ഏറനാട്‌ 

വയനാട്  ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഏറനാട് , ലീഗിന്റെ മറ്റൊരു കുത്തക മണ്ഡലം ആണ്.

പ്രവചനം:

UDF: 85000

LDF: 55000

NDA: 7000


3. നിലമ്പൂർ

വയനാട്  ലോകസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള നിലമ്പൂർ മണ്ഡലം, 2008 ഇലെ മണ്ഡല പുനർ നിർണയത്തിന് ശേഷം സിപിഎം നു കനത്ത പോരാട്ടം കാഴ്ച വെക്കാൻ സാധിക്കുന്ന തരത്തിൽ രാഷ്ട്രീയ സാമുദായിക സമവാക്യങ്ങൾ അനുകൂലമായ മണ്ഡലം ആണ്.

കോൺഗ്രസിലെയും ലീഗിലെയും അസംതൃപ്തരായ നേതാക്കളെ സ്വതന്ത്ര പരിവേഷത്തിൽ മത്സരിപ്പിച്ചു ജയിപ്പിക്കുന്ന ഇടതു മുന്നണിയുടെ അടവ് നയം വിജയിച്ച ഒരു മണ്ഡലം ആണ് നിലമ്പൂർ. 2016 ലും 2021 ലും  പരമ്പരാഗത  കോൺഗ്രെസ്സുകാരനായ പി വി അൻവറിലൂടെ മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച ഇടതു പക്ഷത്തിനു അൻവർ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് മടങ്ങിയത്  ക്ഷീണം ആണ്.


പ്രവചനം:

UDF: 85000

LDF: 70000

NDA: 10000


4. വണ്ടൂർ

ലീഗിന്റെ കരുത്തിൽ കോൺഗ്രസ് കുത്തക ആക്കി വെച്ചിരിക്കുന്ന ഒരു സംവരണ മണ്ഡലം ആണ് വണ്ടൂർ.


പ്രവചനം:

UDF: 91000

LDF: 70000

NDA: 7000 


5. മഞ്ചേരി

ലീഗിന്റെ മറ്റൊരു കുത്തക മണ്ഡലം ആണ് മഞ്ചേരി. ഇടതു മുന്നണിക്ക് നേരിയ പോരാട്ടം കാഴ്ച വെക്കാൻ സാധിക്കുന്ന മണ്ഡലം ആണെങ്കിലും ലീഗിന് കാര്യമായ വെല്ലുവിളി ഇല്ലാതെ തന്നെ ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണ് മഞ്ചേരി.


പ്രവചനം:

UDF: 79000

LDF: 59000

NDA: 11000


6. പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിൽ പ്രവചനാതീതമായ മത്സരം നടക്കുന്ന ചുരുക്കം മണ്ഡലങ്ങളിലെ തന്നെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലം ആണ് പെരിന്തൽമണ്ണ. 2021 ഇൽ കേരളത്തിലെ തന്നെ ഏറ്റവും ചെറിയ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് ആണ് ലീഗിന് , സിപിഎം ന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ ആയതു.


പ്രവചനം: നിലവിലെ mla യുടെ പ്രവർത്തന മികവും , സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരവും, ലീഗിന് വീണ്ടും ശക്തമായ പോരാട്ടത്തിന് ശേഷം വിജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്

UDF: 79000

LDF: 73000

NDA: 7000


7. മങ്കട

മികച്ച മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ആണ് മങ്കട. വളരെ ചെറിയ ഭുരിപക്ഷത്തിനാണെങ്കിലും ലീഗിന് ഇവിടെ പക്ഷെ തുടർച്ചയായി ജയിക്കാൻ സാധിക്കുന്നുണ്ട്.


പ്രവചനം: ശക്തമായ പോരാട്ടം നടക്കുമെങ്കിലും ലീഗിന് മണ്ഡലം നില നിർത്താൻ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.

UDF: 84000

LDF: 74000

NDA: 7000


8. മലപ്പുറം

ലീഗിന്റെ കുത്തക കോട്ട മണ്ഡലമാണ് മലപ്പുറം.


പ്രവചനം: സംസ്ഥാനത്തെ ഏറ്റവും വലിയ ഭുരിപക്ഷങ്ങളിൽ ഒന്നിൽ ലീഗ് വിജയിക്കാൻ പോകുന്ന മണ്ഡലം ആണ് മലപ്പുറം

UDF: 108000

LDF: 57000

NDA: 6000

-------------------------------------------

തുടരും, ജില്ലയിലെ ബാക്കി മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ










Comments