കേരള വോട്ടവലോകനം , 6 - കോഴിക്കോട് ജില്ല

 13 മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ ഫലം , കേരളത്തിന്റെ ഭരണം നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഇടതു പക്ഷത്തിനു വീണ്ടും ഒരു തുടർഭരണം സാധ്യമാകണമെങ്കിൽ , കോഴിക്കോട് ജില്ലയിൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാകാതെ പിടിച്ചു നിൽക്കേണ്ടത് വളരെ നിർണായകം ആണ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറ ഉള്ള ജില്ലയിൽ ലീഗിനും സ്വന്തം സ്വാധീന മേഖലകൾ ഉണ്ട്. കോൺഗ്രസിനും ശക്തമായ സ്വാധീനം ഉണ്ടെങ്കിലും , ജില്ലയിൽ നിന്നും ഒരു കോൺഗ്രസ് നിയമസഭാംഗം ഉണ്ടായിട്ടു രണ്ടു പതിറ്റാണ്ടിലേറെ ആയിട്ടുണ്ട്.

ബിജെപി ക്കു ജില്ലയിലെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കാര്യമായ സ്വാധീനം ഉള്ളൂ.

1. വടകര 

2. കുറ്റ്യാടി

3. നാദാപുരം

4. കൊയിലാണ്ടി

5. പേരാമ്പ്ര

6. ബാലുശ്ശേരി

7. ഏലത്തൂർ

8.  കോഴിക്കോട് നോർത്ത്

9. കോഴിക്കോട് സൗത്ത്

10. ബേപ്പൂർ 

11. കുന്നമംഗലം

12. കൊടുവള്ളി 

13. തിരുവമ്പാടി

എന്നീ മണ്ഡലങ്ങൾ ആണ് കോഴിക്കോട് ജില്ലയിൽ ഉളളത്. നിലവിൽ 11 മണ്ഡലങ്ങളിൽ ഇടതു മുന്നണിയും, രണ്ടു മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയും ആണ് വിജയിച്ചിരിക്കുന്നതു.


1. വടകര

നിലവിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായ RMP ജയിച്ചിരിക്കുന്ന മണ്ഡലമാണ് വടകര. നിലവിലെ mla യായ kk രമ വിജയം ആവർത്തിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ആണ് നില നിൽക്കുന്നത്.

പ്രവചനം: 

UDF : 63000

LDF : 53000

NDA : 15000


2. കുറ്റ്യാടി


സിപിഎം ലീഗ് തമ്മിൽ പ്രവചനാതീതമായ പോരാട്ടം ആണ് കുറ്റ്യാടിയിൽ കഴിഞ്ഞ രണ്ടു തവണ കണ്ടിട്ടുള്ളത്. 2016 ഇൽ ആയിരത്തിൽ പരം വോട്ടുകൾക്ക് മാത്രം മുസ്ലിം ലീഗ് ജയിച്ച മണ്ഡലത്തിൽ 2021 ഇലെ ഇടതു അനുകൂല തരംഗത്തിലും വോട്ടിങ് മെഷീനിലെ വോട്ടിൽ മുന്നൂറോളം വോട്ടുകൾക്ക് ലീഗിന് മുൻ‌തൂക്കം ലഭിച്ചെങ്കിലും തപാൽ വോട്ടുകളിൽ ലഭിച്ച അറുനൂറോളം വോട്ടുകളുടെ മുൻതൂക്കത്തിൽ മുന്നൂറ് ശിഷ്ടം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതു പക്ഷത്തിനു വിജയം കൈ വരിക്കാനായി.

പ്രവചനം: പതിവ് പോലെ കനത്ത പോരാട്ടം നടക്കുമെങ്കിലും നേരിയ ഭൂരിപക്ഷത്തിനു മുസ്ലിം ലീഗ് വിജയിക്കാനുള്ള സാദ്ധ്യതകൾ ആണ് കൂടുതൽ

UDF : 79000

LDF: 76000

NDA : 11000

3. നാദാപുരം

കോഴിക്കോട് ജില്ലയിലെ കനത്ത പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം ആണ് നാദാപുരം. കമ്മ്യൂണിസ്റ്റ് പാർട്ടി പതിറ്റാണ്ടുകളായി തുടർച്ചയായി ജയിച്ചു വരുന്നുണ്ടെങ്കിലും, ക്രമാനുഗതമായി ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളിലും  ഇടതു പക്ഷവുമായുള്ള വ്യത്യാസം കുറച്ചു കൊണ്ട് വരൻ കോൺഗ്രസിന് സാധിക്കുന്നുണ്ട്.


പ്രവചനം: ആര് വിജയിച്ചാലും വളരെ നേരിയ ഭൂരിപക്ഷത്തിനു ജയിക്കാൻ ആണ് സാധ്യത എങ്കിലും , ഇടതു പക്ഷത്തിന്റെ സംഘടനാ സംവിധാനത്തിന്റെ മികവിൽ , അവർക്കു കടന്നു കൂടാൻ ആണ് സാധ്യതയിൽ മുൻ‌തൂക്കം

LDF : 83000

UDF : 81500

NDA :12500


4. കൊയിലാണ്ടി

കൊയിലാണ്ടിയിലും ശക്തമായ മത്സരം നടക്കാനുള്ള രാഷ്ട്രീയ സാഹചര്യം ആണ് നില നിൽക്കുന്നത്.


പ്രവചനം: കോൺഗ്രസിന് ജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടെങ്കിലും, ഇടതു പക്ഷത്തിന്റെ ശക്തമായ സംഘടനാ സംവിധാനത്തിന്റെ മികവിൽ ഇടതു പക്ഷം വിജയിക്കാൻ ആണ് കൂടുതൽ സാധ്യത.

LDF: 72500

UDF: 71000

NDA: 23000


5. പേരാമ്പ്ര

താരതമ്യേന ഇടതു കോട്ട എന്ന് വിലയിരുത്താമെന്ന മണ്ഡലം ആണ് പേരാമ്പ്ര.



പ്രവചനം: ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകാമെങ്കിലും , താരതമ്യേന മികച്ച ഭുരിപക്ഷ്ത്തിൽ തന്നെ ഇടതു പക്ഷം മണ്ഡലം നിലനിർത്താനാണ് സാധ്യത ഏറെ

LDF: 77000

UDF : 71000

NDA : 13000

6. ബാലുശ്ശേരി

ഇടതു പക്ഷത്തിനു രാഷ്ട്രീയമായ മികച്ച മുൻ‌തൂക്കം ഉള്ള മറ്റൊരു മണ്ഡലം ആണ് ബാലുശ്ശേരി.



പ്രവചനം: അട്ടിമറികൾക്കു യാതൊരു വിധ സാധ്യതയും നിലവിൽ പ്രകടമല്ല. ഇവിടെയും ഭൂരിപക്ഷത്തിൽ ഇടിവുണ്ടാകാമെങ്കിലും , താരതമ്യേന മികച്ച ഭുരിപക്ഷ്ത്തിൽ തന്നെ ഇടതു പക്ഷം മണ്ഡലം നിലനിർത്താനാണ് സാധ്യത ഏറെ

LDF: 85000

UDF: 76000

NDA: 22000


7. ഏലത്തൂർ

ഇടതു പക്ഷത്തിനു വളരെ വലിയ രാഷ്ട്രീയമുൻ‌തൂക്കം ഉള്ള മറ്റൊരു മണ്ഡലം ആണ് ഏലത്തൂര്. രണ്ടു മുന്നണിയിൽ നിന്നും ഘടക കക്ഷികൾ മത്സരിക്കുന്ന ഈ മണ്ഡലത്തിൽ ബിജെപി ക്കും ശക്തമായ സ്വാധീന മേഖലകൾ ഉണ്ട്.


പ്രവചനം: അട്ടിമറികൾക്കു യാതൊരു വിധ സാധ്യതയും നിലവിൽ ഇവിടെയും പ്രകടമല്ല. മത്സരിക്കുന്ന ഘടകകക്ഷികളുടെ സ്ഥാനാർത്ഥികളെ അടിസ്ഥാനത്തിൽ ഇവിടെയും ഭൂരിപക്ഷത്തിൽ മാറ്റം ഉണ്ടാകാമെങ്കിലും, മികച്ച ഭുരിപക്ഷ്ത്തിൽ തന്നെ ഇടതു പക്ഷം മണ്ഡലം നിലനിർത്താനാണ് സാധ്യത ഏറെ. ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും മികച്ച സ്ഥാനാർഥി ഇല്ലെങ്കിൽ , ബിജെപി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

LDF: 76000

UDF: 51000

NDA : 35000

-----------------------------------------
തുടരും .... ജില്ലയിലെ ബാക്കിയുള്ള മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ...


Comments