കേരള വോട്ടവലോകനം , 5 - വയനാട് ജില്ല

വയനാട് ജില്ലയിൽ ആകെ 3 മണ്ഡലങ്ങൾ മാത്രമേ ഉള്ളു. മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ചെറിയ ജില്ലയാണ് വയനാട്.


1. മാനന്തവാടി 

2. സുൽത്താൻബത്തേരി 

3. കൽപ്പറ്റ 

എന്നീ മണ്ഡലങ്ങൾ ആണ് വയനാട് ജില്ലയിൽ ഉള്ളത്. നിലവിൽ മാനന്തവാടി സിപിഎം ഉം സുൽത്താൻബത്തേരിയും കൽപ്പറ്റയും കോൺഗ്രസ്സും ആണ് വിജയിച്ചിരിക്കുന്നത്.


1. മാനന്തവാടി 

കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സിപിഎം വിജയിച്ച മണ്ഡലം ആണ് മാനന്തവാടി. രണ്ടു മുന്നണികൾക്കും രാഷ്ട്രീയമായി തുല്യ സാധ്യത ഉള്ള മണ്ഡലത്തിൽ  , 2011 ഇൽ കോൺഗ്രസ് ആണ് വിജയിച്ചത്. 


ശക്തമായ മത്സരം നടക്കാനുള്ള എല്ലാ സാഹചര്യവും ഈ മണ്ഡലത്തിൽ നിൽ നിൽക്കുന്നു.  പത്തു വർഷത്തെ പൊതു ഭരണവിരുദ്ധ വികാരം യുഡിഎഫ് നു കാര്യങ്ങൾ അനുകൂലം ആയേക്കാം. 
എന്നാൽ വിജയം ആരുടെ ഒപ്പം ആണെങ്കിലും വളരെ നേർത്ത ഭൂരിപക്ഷം കിട്ടാൻ മാത്രമേ സാധ്യത ഉള്ളു

പ്രവചനം:

UDF : 66000

LDF : 65000

NDA : 16500


2. സുൽത്താൻബത്തേരി 

കോൺഗ്രസിന്റെ IC ബാലകൃഷ്ണൻ 2011 മുതൽ തുടർച്ചയായി മൂന്നു തവണ വിജയിച്ചു വരുന്ന മണ്ഡലം ആണ് സുൽത്താൻബത്തേരി. കോൺഗ്രസിൽ സ്ഥാനാർഥി നിർണയവും ആയി കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിൽ നിഷ്പ്രയാസം ജയിക്കാവുന്ന മണ്ഡലം ആണ് സുൽത്താൻബത്തേരി. ബിജെപി ക്കു സമീപ തിരഞ്ഞെടുപ്പുകളിൽ മികച്ച വോട്ടു വർധന ഉണ്ട് ഇവിടെ. മികച്ച ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മുപ്പത്തിനായിരത്തിനു മുകളിൽ വോട്ടുകൾ നേടാൻ ബിജെപിക്ക് ആയേക്കാം.


പ്രവചനം: 

UDF : 77000

LDF : 66000

NDA : 24000


3. കൽപ്പറ്റ 

ഇടതു , വലതു മുന്നണികൾക്ക് ഏറെക്കുറെ ഒരേപോലെ രാഷ്ട്രീയ അടിത്തറ ഉള്ള മണ്ഢലം ആണ് കൽപ്പറ്റ. എങ്കിലും ജനസംഖ്യാപരമായി കോൺഗ്രസിന് മുൻ‌തൂക്കം ഉണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന് നില നിർത്താൻ സാധ്യത ഏറെയുള്ള മണ്ഡലം ആണ് കൽപറ്റ 

പ്രവചനം: 

UDF : 74000

LDF : 63000

NDA : 15000




Comments