കേരള വോട്ടവലോകനം , 4 - കണ്ണൂർ ജില്ല (PART 2)
കഴിഞ്ഞ പോസ്റ്റിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് വരെ ഉള്ള മണ്ഡലങ്ങൾ പരിശോധിച്ചിരുന്നു. ഈ പോസ്റ്റിൽ ബാക്കി ഉള്ള മണ്ഡലങ്ങൾ പരിശോധിക്കാം.
6. കണ്ണൂർ
കണ്ണൂർ കോർപറേഷനിലെ 41 വാർഡുകളും മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാ മണ്ഡലം.
രാഷ്ട്രീയമായി യുഡിഫ് നു മേൽക്കൈ ഉള്ള മണ്ഡലം ആണെങ്കിലും കടന്നപ്പള്ളി രാമചന്ദ്രൻ എന്ന വ്യക്തിത്വത്തെ മുന്നിൽ നിർത്തി നേരിയ ഭൂരിപക്ഷത്തിനു ഇടതു മുന്നണി കടന്നു കൂടിയ മണ്ഡലമാണ് കണ്ണൂർ. ബിജെപി യുടെ വളർച്ചയും ചെറിയ തോതിൽ കോൺഗ്രസിന് തിരിച്ചടി ആയിട്ടുണ്ട്.
7. ധർമ്മടം
കണ്ണൂർ ജില്ലയിലെ മറ്റൊരു ഇടതു കുത്തക മണ്ഡലം ആണ് ധർമടം. ഇത്തവണയും അതിനൊരു മാറ്റം ഉണ്ടാകുവാനുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും നിലവിൽ ഇല്ല.
പ്രവചനം:
LDF : 87000
UDF : 55000
NDA : 14500
8. തലശ്ശേരി
കണ്ണൂർ ജില്ലയിലെ മറ്റൊരു ഇടതു കുത്തക മണ്ഡലം ആണ് തലശ്ശേരി. ഇത്തവണയും അതിനൊരു മാറ്റം ഉണ്ടാകുവാനുള്ള രാഷ്ട്രീയ സാഹചര്യം ഒന്നും തലശ്ശേരിയിലും നിലവിൽ ഇല്ല
പ്രവചനം:
LDF : 73000
UDF : 38000
NDA : 24000
9. കൂത്തുപറമ്പ്
കമ്മ്യൂണിസ്റ്റ് , സോഷ്യലിസ്റ്റ് പാർട്ടികൾക്ക് രാഷ്ട്രീയ പ്രാമുഖ്യം ഉള്ള മണ്ഡലം ആണ് കൂത്തുപറമ്പ്. ഇടതു മുന്നണിയിൽ നിന്നും വീരേന്ദ്രകുമാറിന്റെ ജനതാ ദളും (RJD ), യുഡിഎഫിൽ നിന്നും മുസ്ലിം ലീഗും മത്സരിക്കുന്ന മണ്ഡലമാണ് കൂത്തുപറമ്പ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലം ആണെങ്കിലും ഇടതു പക്ഷം താരതമ്യേന ചെറിയ ഭൂരിപക്ഷത്തിനു മണ്ഡലം നില നിർത്തനാനുള്ള രാഷ്ട്രീയ സാഹചര്യം നില നില്കുന്നു. ബിജെപി യുടെ വോട്ടു വിഹിതം കാര്യമായി വർധിച്ചു വരുന്ന പ്രവണതയും ഇവിടെ പ്രകടം ആണ്.
11. പേരാവൂർ
ഇരിക്കൂർ മണ്ഡലത്തിന് സമാനമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കുന്ന മറ്റൊരു മലയോര കുടിയേറ്റ കർഷക മണ്ഡലം ആണ് പേരാവൂർ. ഒരു ശക്തനായ സ്ഥാനാർഥി ഉണ്ടെങ്കിൽ ഇടതു പക്ഷത്തിനു ശക്തമായ മത്സരം കാഴ്ച വെക്കാൻ സാധിക്കുമെങ്കിലും കോൺഗ്രസിന് ഏറെക്കുറെ ജയം സുനിശ്ചിതമായ മണ്ഡലം ആണ് പേരാവൂർ , പ്രത്യേകിച്ച് ഇത്തവണ ഒരു പൊതു ഭരണ വിരുദ്ധ വികാരം നില നിൽക്കുമ്പോൾ.
പ്രവചനം:
UDF : 67000
LDF : 58000
NDA : 12000
പൊതുചിത്രം
കണ്ണൂർ ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്യാശ്ശേരി, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ എന്നീ 5 മണ്ഡലങ്ങൾ ഇടതു പക്ഷത്തിനോടൊപ്പവും , ഇരിക്കൂർ, പേരാവൂർ എന്നീ 2 മണ്ഡലങ്ങൾ യുഡിഫിനോടൊപ്പവും അടിയുറച്ചു നിൽക്കും എന്ന് മനസിലാക്കാം.
ശക്തമായ മത്സരം നടക്കുന്ന തളിപ്പറമ്പ് , കൂത്തുപറമ്പ് മണ്ഡലങ്ങൾ ഇടതു ആഭിമുഖ്യം തന്നെ പുലർത്താനാണ് കൂടുതൽ സാധ്യത.
കണ്ണൂർ മണ്ഡലത്തിലും ശക്തമായ മത്സരത്തിനൊടുവിൽ യുഡിഎഫിന് മേൽക്കൈ നേടാൻ ആണ് കൂടുതൽ സാധ്യത.
അഴീക്കോട് മണ്ഡലം പ്രവചനാതീതമാണെങ്കിലും വളരെ നേരിയ മുൻതൂക്കം യുഡിഫിനുണ്ടാകും എന്നാണ് കരുതുന്നത്.
അങ്ങനെയാണെങ്കിൽ 2016 അപേക്ഷിച്ചു ഇടതുമുന്നണിക്ക് 2 മണ്ഡലങ്ങളുടെ നഷ്ടവും ഐക്യ ജനാധിപത്യ മുന്നണിക്ക് തത്തുല്യമായ നേട്ടവും ഉണ്ടാകും
LDF : 7 (-2)
UDF : 4 (+2)
NDA : 0








Comments
Post a Comment