കേരള വോട്ടവലോകനം , 18 - ഇടുക്കി ജില്ല
സ്ഥല വിസ്തീർണ്ണം കൊണ്ട് വലിയ ജില്ലയായ ഇടുക്കി നിയമസഭാ മണ്ഡലങ്ങളുടെ എണ്ണത്തിൽ ചെറിയ ജില്ലയാണ്.
1. ദേവികുളം
2. ഉടുമ്പൻചോല
3. തൊടുപുഴ
4. ഇടുക്കി
5. പീരുമേട്
എന്നീ അഞ്ചു നിയമസഭ മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത്. തോട്ടം മേഖലകളും , കുടിയേറ്റ മേഖലകളും,ആദിവാസി ഊരുകളും ഒക്കെ ചേർന്ന ഇടുക്കി ജില്ലയിൽ രാഷ്ട്രീയമായും സമുദായികമായും ഐക്യ ജനാധിപത്യ മുന്നണിക്ക് പരമ്പരാഗതമായി മുൻതൂക്കം ഉണ്ടെങ്കിലും ഇടതു പക്ഷത്തിനും ശക്തമായ രാഷ്ട്രീയ സ്വാധീനം ഉണ്ട്. കൂടാതെ കേരള കോൺഗ്രസ് വിഭാഗങ്ങളെ കൂടെ കൂട്ടി സാമുദായികമായ പരിമിതികളെ ഒരു പരിധി വരെ കവച്ചു വെക്കാനും ഇടതു പക്ഷത്തിനു പലപ്പോഴും സാധിക്കാറുണ്ട്.
നമുക്കു മണ്ഡലങ്ങളിലേക്കു കടക്കാം.
----------------------------------------------------------------
1. ദേവികുളം
--------------------
ദേവികുളം, അടിമാലി, ഇടമലക്കുടി, കാന്തല്ലൂർ, മാങ്കുളം, മറയൂർ, മൂന്നാർ, പള്ളിവാസൽ, വട്ടവട, വെള്ളത്തൂവൽ, ബൈസൺവാലി, ചിന്നക്കനാൽ ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് ദേവികുളം മണ്ഡലം.
2006 മുതൽ എസ് രാജേന്ദ്രൻ തുടർച്ചയായി മൂന്നു വട്ടം സിപിഎമ്മിനായി വിജയിച്ചു വന്ന മണ്ഡലത്തിൽ എ രാജ ആണ് 2021 ൽ സിപിഎമ്മിനായി വിജയിച്ചത്. പാർട്ടിയുമായി പിണങ്ങിയ എസ് രാജേന്ദ്രൻ പിന്നീട് ബിജെപി യിൽ ചേർന്ന് ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
സിപിഐഎം നായി നിലവിലെ നിയമസഭാംഗം ആയ എ രാജ ഇടതു പക്ഷത്തിനായും, ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും എഫ് രാജ യും മത്സരിക്കുന്നു. ബിജെപി ക്കായി നേരത്ത പറഞ്ഞത് പോലെ മുൻ mla ആയ എസ് രാജേന്ദ്രൻ മത്സരിക്കുന്നു.
പ്രവചനം: എസ് രാജേന്ദ്രൻ കുറച്ചു അധികം ഇടതു പക്ഷത്തിനു ലഭിക്കാവുന്ന വോട്ടുകൾ നേടാം. കൂടാതെ ഭരണ വിരുദ്ധ വികാര വോട്ടുകളും രാജേന്ദ്രന് പിടിച്ചെടുക്കാൻ സാധിച്ചേക്കാം.എങ്കിലും ചെറിയ ഭൂരിപക്ഷത്തിനു തന്നെ ഇടതു പക്ഷം മണ്ഡലം നില നിർത്താൻ ആണ് സാധ്യത.
LDF: 51000
UDF: 49000
NDA: 19000
----------------------------------------------------------------
2. ഉടുമ്പൻചോല
-----------------------
2001 മുതൽ ഇടതുമുന്നണി തുടർച്ചയായി ജയിച്ചു വരുന്ന മണ്ഡലം ആണ് ഉടുമ്പൻചോല. ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, ഉടുമ്പൻചോല, വണ്ടന്മേട് പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ഉടുമ്പൻചോല മണ്ഡലം.രാഷ്ട്രീയമായി ഇടതു പക്ഷത്തിനും , ഐക്യ ജനാധിപത്യ മുന്നണിക്കും ഏറെക്കുറെ തുല്യ ശക്തി ഉള്ള മണ്ഡലം ആണ് ഉടുമ്പൻചോല.
പ്രവചനം: ഇടതു പക്ഷത്തിനായി കെ കെ ജയചന്ദ്രനും , കോൺഗ്രെസ്സിനായി സേനാപതി വേണുവും മത്സരിക്കുന്നു. ബിഡിജെഎസ്സ് നായി സംഗീത വിശ്വനാഥനും മത്സരിക്കുന്നു. രാഷ്ട്രീയമായി ഇടതു പക്ഷത്തിനു നിലവിൽ മുൻതൂക്കം ഉണ്ടെങ്കിലും, ഭരണ വിരുദ്ധ വികാരവും ബിഡിജെഎസ്സ് ന്റെ സാന്നിധ്യവും ഇടതു പക്ഷത്തിനു വെല്ലുവിളിയാകാം.
LDF: 61000
UDF: 55000
NDA: 13000
3. തൊടുപുഴ
4. ഇടുക്കി
---------------------
കട്ടപ്പന മുനിസിപ്പാലിറ്റി, ഇടുക്കി-കഞ്ഞിക്കുഴി, വാഴത്തോപ്പ്പ്, കാമാക്ഷി, കാഞ്ചിയാർ, കൊന്നത്തടി, മരിയപുരം, വാത്തികുടി, അറക്കുളം, കുടയത്തൂർ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് ഇടുക്കി നിയമസഭാ മണ്ഡലം.
ഒരു യുഡിഎഫ് അനുകൂല മണ്ഡലം ആണ് ഇടുക്കി. 2001 മുതൽ റോഷി അഗസ്റ്റിൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നും, ഇരു മുന്നണികളിലായി തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലം ആണ് ഇടുക്കി. ഇത്തവണയും ഇടതു മുന്നണിയിൽ നിന്ന് റോഷി അഗസ്റ്റിൻ മത്സരിക്കുമ്പോൾ, മണ്ഡലത്തിൽ ഏറെ സ്വാധീനം ഉള്ള കോൺഗ്രസ് മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും ഏറ്റെടുത്തു, റോയ് കെ പൗലോസ് മത്സരിക്കുന്നു. എൻഡിഎ യ്ക്കായി ബിഡിജെഎസ്സ് ൽ നിന്നും പ്രതീഷ് പ്രഭ യും മത്സരിക്കുന്നു.
പ്രവചനം: കനത്ത പോരാട്ടം പ്രതീക്ഷിക്കാവുന്ന മണ്ഡലത്തിൽ റോഷിക് ഭരണ വിരുദ്ധ വികാരവും കോൺഗ്രസിൽ നിന്നുള്ള എതിരാളിയും കനത്ത വെല്ലുവിളി ആണ്. ഇവിടെ ഒരു അട്ടിമറിക്കാണ് സാധ്യത കൂടുതൽ.
5. പീരുമേട്
---------------------
കോൺഗ്രസ്സും സിപിഐ യും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം ആണ് പീരുമേട്. ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ, അയ്യപ്പൻകോവിൽ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പീരുമേട് മണ്ഡലം.
2006 മുതൽ സിപിഐ തുടർച്ചയായി, നേരിയ ഭുരിപക്ഷത്തിനാണെങ്കിലും വിജയിച്ചു വരുന്ന മണ്ഡലം ആണ് പീരുമേട്.







Comments
Post a Comment