പതിമൂന്നു നിയമസഭാ നിയോജക മണ്ഡലങ്ങളുള്ള മധ്യ കേരളത്തിലെ ജില്ലയാണ് തൃശൂർ. രാഷ്ട്രീയമായി ഇടതു പക്ഷത്തിനു മുൻതൂക്കം ഉള്ള ജില്ലയിൽ 2008 യിലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും മേധാവിത്വം സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. 2011 ഇൽ ഐക്യ ജനാധിപത്യ മുന്നണിയും ഇടതു മുന്നണിയും വിജയിച്ച മണ്ഡലങ്ങളുടെ എണ്ണത്തിൽ സംസ്ഥാനതലത്തിൽ ബലാബലം എത്തിയപ്പോഴും, ഐക്യ ജനാധിപത്യ മുന്നണിക്ക് ആറു മണ്ഡലങ്ങളും , ഇടതു പക്ഷത്തിനു ഏഴു മണ്ഡലങ്ങളും വിജയിക്കാനായി. ഐക്യ ജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്തു ഭരണം ലഭിക്കണമെങ്കിൽ കഴിഞ്ഞ തവണ വിജയിച്ച ആകെ ഒരു സീറ്റ് എന്ന പ്രകടനം മികച്ച രീതിയിൽ മെച്ചപ്പെടുത്തി കുറഞ്ഞത് അഞ്ചോ ആറോ മണ്ഡലങ്ങൾ എങ്കിലും ജയിക്കേണ്ടിയിരിക്കുന്നു. ഇടതു മുന്നണിക്ക് പതിമൂന്നിൽ പന്ത്രണ്ടും വിജയിക്കാനായപ്പോൾ, അതിൽ തന്നെ പത്തു മണ്ഡലങ്ങളും പതിനയ്യായിരത്തിൽ മുകളിൽ വോട്ടുകൾക്ക് ആണ് വിജയിച്ചത്. ഇത് ഇടതു പക്ഷത്തിന്റെ മേൽക്കോയ്മായുടെ അടയാളം ആയി കണക്കാക്കാം.
ബിജെപിക്ക് കേരളത്തിൽ താമര ചിഹ്നത്തിൽ ഒരു MP യെ ആദ്യമായി വിജയിപ്പിക്കാനായതു 2024 ഇൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നാണ്. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവെ എന്ന പോലെ, ബിജെപിയുടെ വളർച്ച ഏറ്റവുമധികം തളർത്തിയത് ജില്ലയിൽ കോൺഗ്രെസ്സിനെ തന്നെയാണ്.
1. ചേലക്കര
2. കുന്നംകുളം
3. ഗുരുവായൂർ
4. മണലൂർ
5. വടക്കാഞ്ചേരി
6. ഒല്ലൂർ
7. തൃശൂർ
8. നാട്ടിക
9. കൈപ്പമംഗലം
10. ഇരിഞ്ഞാലക്കുട
11. പുതുക്കാട്
12. ചാലക്കുടി
13. കൊടുങ്ങല്ലൂർ
എന്നീ മണ്ഡലങ്ങൾ ആണ് ജില്ലയിൽ ഉള്ളത്. ഇതിൽ ചാലക്കുടി മാത്രമാണ് നിലവിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ കൈവശം ഉള്ളത്.
നമുക്ക് ഓരോ മണ്ഡലങ്ങളും വിശദമായി പരിശോധിക്കാം.
---------------------------------------------------------
1. ചേലക്കര
----------------
ഇടതു പക്ഷത്തിനു വ്യക്തമായ മുൻതൂക്കം ഉള്ള ചേലക്കര മണ്ഡലം, ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവിൽവാമല, വള്ളത്തോൾ നഗർ, വരവൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ്.
ബിജെപി പടി പടി ആയി സ്വാധീനം വർധിപ്പിക്കുന്ന മണ്ഡലത്തിൽ , ഇത്തവണ ലീഗിന് വിട്ടു നൽകിയതുമായി ബന്ധപ്പെട്ടു ഐക്യ ജനാധിപത്യ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും, കോൺഗ്രസിന്റെ തന്നെ നേതാവിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും ആണ്. ഇത് ഇടതുമുന്നണിക്ക് കാര്യങ്ങൾ എളുപ്പമാക്കാനും രണ്ടാം സ്ഥാനത്തിനായി ബിജെപിയും ഐക്യ മുന്നണിയും മത്സരത്തിന് വഴി വെക്കാനും സാധ്യത ഉണ്ട്.
പ്രവചനം:
LDF : 66000
UDF: 50000
NDA : 40000
-------------------------------------------
2. കുന്നംകുളം
----------------
മണ്ഡല പുനര്നിര്ണയത്തിനു ശേഷം ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയിക്കാൻ സാധിച്ചിട്ടില്ലാത്ത മണ്ഡലം ആണ് കുന്നംകുളം. കുന്നംകുളം മുനിസിപ്പാലിറ്റിയും ചോവന്നൂർ, കടങ്ങോട് , കടവല്ലൂർ, കാട്ടകാമ്പൽ, പോർകുളം, വേളൂർ, എരുമപ്പെട്ടി എന്നി പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് കുന്നംകുളം മണ്ഡലം.
ഇവിടെയും ബിജെപിയുടെ വളർച്ച, കോൺഗ്രസിനെ കാര്യമായി തളർത്തിയിട്ടുണ്ട്. നിലവിലെ സാമാജികനായ എ സി മൊയ്‌ദീൻ തന്നെ ഇടത്തിനായി വീണ്ടും മത്സരിക്കുമ്പോൾ, കോൺഗ്രസ് സിഎംപി യിൽ നിന്നും മണ്ഡലം ഏറ്റെടുത്തു ശ്രീ പി ടി അയമോഹൻ മത്സരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും ബിഡിജെഎസ് നു വേണ്ടി രജിൽ കെ ആർ മത്സരിക്കുന്നു.
പ്രവചനം: ബിഡിജെഎസ്സ് മത്സരിക്കുന്നതിനാലും, കഴിഞ്ഞ തവണകളിൽ ബിജെപിയിൽ നിന്നും മൽസരിച്ച അവരുടെ കരുത്തനായ നേതാവ് അനീഷ്കുമാർ മണ്ഡലം മാറിയതിനാലും, എൻ ഡി എ വോട്ടുകളിൽ കാര്യമായ ചോർച്ച ഉണ്ടാകാനിടയുണ്ട്. ഈ വോട്ടുകൾ ആര് കൂടുതൽ സമാഹരിക്കും എന്നതിനനുസരിച്ചു ഭൂരിപക്ഷത്തിൽ മാറ്റം ഉണ്ടായേക്കാമെങ്കിലും വീണ്ടും എ സി മൊയ്‌ദീൻ തന്നെ വിജയിക്കും എന്നു കരുതാവുന്നതു ആണ്.
LDF: 77000
UDF: 57000
NDA: 15000
-------------------------------------------------
3. ഗുരുവായൂർ
------------------
ലീഗും സിപിഎം ഉം ആയി കടുത്ത മത്സരം നടക്കുന്ന തൃശൂർ ജില്ലയിലെ മണ്ഡലം ആണ് ഗുരുവായൂർ. ലീഗ് സ്ഥിരമായി ജയിച്ചു കൊണ്ടിരുന്ന മണ്ഡലം , 2006 ഇൽ പിടിച്ചെടുത്ത സിപിഎം, മണ്ഡല പുനര്നിര്ണയത്തിനു ശേഷവും തുടർച്ചയായി വിജയിച്ചു വരുന്നു.
2011 നു ശേഷം, ബിജെപിയും കാര്യമായി വോട്ടു വർധിപ്പിച്ചിട്ടുള്ള മണ്ഡലത്തിൽ , ഇടതു പക്ഷത്തിനു രാഷ്ട്രീയമായ മുൻതൂക്കം ഉണ്ട്.
ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റികളും എങ്ങാണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേകാട് ഗ്രാമപഞ്ചായത്തുകളും ഉൾപെട്ടതു ആണ് ഗുരുവായൂർ നിയമസഭാ മണ്ഡലം.
പ്രവചനം: കടുത്ത മത്സരം നടക്കുമെങ്കിലും , രാഷ്ട്രീയ മുൻതൂക്കം ഇടതു മുന്നണി നിലനിർത്താനാണ് സാധ്യത.
LDF: 68000
UDF: 58000
NDA: 26000
-----------------------------------------------------
4. മണലൂർ
----------------------
2011 ഇൽ സിപിഎം ന്റെ കരുത്തനായ ബേബി ജോൺ നെ വേര് 480 ഓളം വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസ് വിജയിച്ച മണ്ഡലം 2016 യിലും 2021 യിലും മുരളി പെരുന്നെല്ലി യിലൂടെ സിപിഎം മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂടാതെ 2011 ഇൽ വെറും ഏഴര ശതമാനം മാത്രം വോട്ടുകളുണ്ടായിരുന്ന ബിജെപി , ഇവിടെ 2016 ഇൽ 23 ശതമാനത്തിനു മുകളിൽ വോട്ടുകൾ നേടുകയോ ചെയ്തു. ഈ വലിയ വോട്ടു ചാട്ടം ഏകദേശം മുഴുവനായി ബാധിച്ചത് കോൺഗ്രെസ്സിനെയാണ്. രാഷ്ട്രീയമായി ഇടതു പക്ഷത്തിനു തന്നെ മേൽക്കൈ ഉള്ള മണ്ഡലം ആണ് മണലൂർ. എന്നാൽ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി യുടെ സുരേഷ് ഗോപിയും ഇവിടെ ഒന്നാമതെത്തി. സ്ഥാനാർഥി കൾക്ക് രാഷ്ട്രീയ വോട്ടിനു മുകളിൽ സ്വാധീനം ചെലുത്തുവാനുള്ള മണ്ഡലത്തിന്റെ സ്വഭാവം , അത് കൊണ്ട് തന്നെ മത്സരം കൂടുതൽ ശക്തമാക്കുന്നുണ്ട്.
അരിമ്പുർ, മണലൂർ, ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ തൈക്കാട് മേഖല, എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്, ചൂണ്ടൽ, കണ്ടണശ്ശേരി എന്നീ പഞ്ചായത്തുകൾ ചേർന്നത് ആണ് മണലൂർ മണ്ഡലം.
പ്രവചനം: സംസ്ഥാനത്തു തന്നെ സ്ഥാനാർഥി മികവിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മണലൂർ. സിപിഎമ്മിനായി പ്രൊഫ രവീന്ദ്രനാഥ് മത്സരിക്കുമ്പോൾ, കോൺഗ്രസിൽ നിന്നും ടി എൻ പ്രതാപനും, ബിജെപി ക്കായി അനീഷ്‌കുമാറും മത്സരിക്കുന്നു. മൂന്നു സ്ഥാനാർത്ഥികളും മണ്ഡലത്തിൽ സുപരിചിതനാണ്, കൂടാതെ സ്വന്തം പാർട്ടി പ്രവർത്തകരുടെ ഇടയിൽ സ്വാധീനവും ഉള്ളവരാണ്. അത് കൊണ്ട് തന്നെ ശക്തമായ രാഷ്ട്രീയ മത്സരം പ്രതീക്ഷിക്കാവുന്നതു ആണ്.
രാഷ്ട്രീയ ബലാബലത്തിൽ ഇടതു മുന്നണിക്ക് മുൻതൂക്കം ഉണ്ടെങ്കിലും ടി എൻ പ്രതാപൻ എന്ന സ്ഥാനാർഥി വോട്ടുകൾ സമാഹരിക്കുന്നതിൽ അഗ്രഗണ്യൻ ആണ്.
എങ്കിലും നേരിയ മുൻതൂക്കത്തിന് ഇടതു മുന്നണി ജയിക്കാൻ ആണ് സാധ്യത കൂടുതൽ.
LDF: 67000
UDF: 64000
NDA: 41000
-----------------------------------------------------------------
5. വടക്കാഞ്ചേരി
----------------------
പരമ്പരാഗതമായി കോൺഗ്രസിന് മുൻതൂക്കം ഉള്ള മണ്ഡലം ആണ് വടക്കാഞ്ചേരി. മണ്ഡല പുനര്നിര്ണയത്തിനു ശേഷവും 2011 യിലും 2016 യിലും കോൺഗ്രസിന് വിജയിക്കാനായ മണ്ഡലം ആണ് വടക്കാഞ്ചേരി. എന്നാൽ 2016 ഇൽ ബിജെപിക്കുണ്ടായ വലിയ വളർച്ചയിൽ ക്ഷീണം സംഭവിച്ച കോൺഗ്രസിന് അന്ന് നൂറിൽ താഴെ വോട്ടുകൾക്ക് മാത്രമാണ് ജയിക്കാനായത്. 2021 ഇത് ഭരണാനുകൂല സാഹചര്യത്തിൽ , സിപിഎം കോൺഗ്രസിന് മേലുള്ള മേധാവിത്വം, പതിനയ്യായിരത്തിനു മുകളിൽ ആക്കി.
പ്രവചനം: നിലവിലെ MLA ആയ സേവ്യർ ചിറ്റിലപ്പിള്ളി തന്നെ സിപിഎമ്മിനായി മത്സരിക്കുമ്പോൾ, കോൺഗ്രെസ്സിനായി വൈശാഖ് നാരായണസ്വാമി യും, ബിജെപിക്കായി ഉല്ലാസ് ബാബുവും മത്സരിക്കുന്നു. MLA എന്ന നിലയിലെ ചിറ്റിലപ്പിള്ളിയുടെ പ്രകടനം, പൊതു ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ ആകും എന്ന് ആണ് പൊതുവെയുള്ള സാധ്യത. ബിജെപിയും 2016 നു സമാനമായ പ്രകടനം കാഴ്ച വെക്കാനുള്ള സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ കോൺഗ്രസിന് വിജയിക്കാൻ നിലവിലെ മണ്ഡലത്തിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടു ആണ്.
LDF: 74000
UDF: 63000
NDA: 29000
-----------------------------------------------------------------
------------
രാഷ്ട്രീയമായി ഏതെങ്കിലും മുന്നണിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടെന്നു പറയാൻ പറ്റില്ലാത്ത മണ്ഡലം ആണ് ഒല്ലൂർ. 2011 ഇൽ കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം 2016 ഇലും 2021 ഇലും ഇടതു മുന്നണിയോടൊപ്പം നിന്നു. 2021 ഇൽ സിപിഐ യുടെ കെ രാജൻ 76657 (49.09%) വോട്ടുകളോടെ വിജയിച്ചു. രണ്ടാമതെത്തിയ ജോസ് വള്ളൂർ നു 55151(35.31%) നേടാനായപ്പോൾ, ബിജെപി യുടെ ബി ഗോപാലകൃഷ്ണൻ 22295 (14.28%) വോട്ടുകളും നേടി.
പുത്തൂർ, പാണഞ്ചേരി, നടത്തറ, മടക്കത്തറ ഗ്രാമപഞ്ചായത്തുകളും, തൃശൂർ കോർപ്പറേഷന്റെ പതിനാലു ഡിവിഷനുകളും ഉൾപ്പെട്ടത് ആണ് ഒല്ലൂർ നിയമസഭാ മണ്ഡലം.
കെ രാജൻ എന്ന നിലവിലെ നിയമസഭാംഗം മികച്ച പ്രവർത്തനതിലൂടെ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും പൊതു ഭരണ വിരുദ്ധ വികാരം കോൺഗ്രസിന് എതിരെ ആകുവാൻ സാധ്യത ഉണ്ട്.
കെ രാജനും, കോൺഗ്രെസ്സിനായി ഷാജി കോടങ്കണ്ടത്തും മത്സരിക്കുമ്പോൾ, ബിജെപി യുടെ ബിജോയ് തോമസും രംഗത്തുണ്ട്. മണ്ഡലത്തിന്റെ സ്ഥായിയായ രാഷ്ട്രീയ ചായ്‌വില്ലായ്മ പ്രവചനം സങ്കീർണ്ണം ആക്കുന്നുണ്ടെങ്കിലും, കെ രാജന്റെ മികവിൽ , ഇടതു പക്ഷത്തിനു നേരിയ വിജയം സാധ്യമാണ്.
LDF: 67000
UDF: 63000
NDA: 21000
---------------------------------------------------------------
----------------------
തൃശൂർ കോർപ്പറേഷനിലെ 41 വാർഡുകൾ ഉൾപ്പെട്ടത് ആണ് ത്യശ്ശൂർ നിയമസഭാ മണ്ഡലം. കാൽ നൂറ്റാണ്ടോളം കോൺഗ്രസിന്റെ തേറമ്പിൽ രാമകൃഷ്ണൻ തുടർച്ചയായി കൈവശം വെച്ച മണ്ഡലം 2016 യിലാണ് ഇടതു പക്ഷം പിടിച്ചെടുത്തത്. ബിജെപിയുടെ വളർച്ചയും , കോൺഗ്രസിന്റെ സമുദായ ഘടനയിൽ ബിജെപിക്ക് വിള്ളലുണ്ടാക്കാൻ സാധിച്ചതും , കെ കരുണാകരന്റെ മകൾ പദ്മജയ്ക്ക് സീറ്റു നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒക്കെ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായിട്ടുണ്ട്. 2021 ലും പദ്മജ കോൺഗ്രെസ്സിനായി മത്സരിച്ചെങ്കിലും ബിജെപി യിൽ നിന്നും സുരേഷ് ഗോപി മത്സരിച്ചത്, ഇരു മുന്നണികളുടെയും വോട്ടുകൾ കുറയാൻ കരണമായെങ്കിലും , നേരിയ വോട്ടുകൾക്ക് വീണ്ടും കോൺഗ്രസ് ഇവിടെ പരാജയപ്പെട്ടു.
മണ്ഡലത്തിന്റെ രാഷ്ട്രീയ , സാമുദായിക സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലം ആണ്.കോൺഗ്രെസ്സിനുള്ളിലെ സ്വരച്ചേർച്ചയില്ലായ്മയും സ്ഥാനാർത്ഥി തർക്കങ്ങളും ഉള്ളപ്പോൾ മാത്രമാണ് ഇടതു പക്ഷത്തിനു ഇവിടെ മുന്നേറാൻ സാധിച്ചിട്ടുള്ളു. ബിജെപിയുടെ സംഘടനാ വളർച്ചയും സുരേഷ് ഗോപിയിലൂടെ ജന സ്വാധീനം വര്ധിപ്പിക്കാനായതും ഒക്കെ കോൺഗ്രസിന്റെ തോൽവികൾക്കു വഴിവെച്ചിട്ടുണ്ട്.
ഇത്തവണ പദ്മജ കോൺഗ്രസിൽ നിന്നും മാറി ബിജെപി യ്ക്ക് ആയി മത്സരിക്കുമ്പോൾ, കോൺഗ്രെസ്സിനായി മണ്ഡലത്തിൽ നിന്നും മുൻ തൃശൂർ മേയർ രാജൻ പല്ലന മത്സരിക്കുന്നു. ഇടതു പക്ഷത്തിനായി സാഹിത്യകാരനായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കുന്നു.

സമീപകാല ലോകസഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ഏകദേശം നാൽപ്പതിനായിരത്തോളം (40,000)വോട്ടുകൾ ഏതു പ്രതികൂല സാഹചര്യത്തിലും ലഭിക്കുന്നുണ്ട്. ഇടതു മുന്നണിക്ക് ഇത് മുപ്പത്തിയൊന്നായിരം (31,000) വോട്ടുകളും ബിജെപിക്ക് തൃശൂർ നിയമസഭാ പരിധിയിൽ ഇരുപത്തിനാലായിരത്തോളം (24,000) വോട്ടുകളും ഇതേപോലെ ചുരുങ്ങിയ വോട്ടുകൾ ആയി ഉണ്ട്.
മണ്ഡലത്തിൽ ഇത് കൂടാതെ ഏകദേശം നാൽപ്പതിനായിരത്തോളം വോട്ടുകളും പോൾ ചെയ്യപ്പെടുന്നുണ്ട്. ഈ വോട്ടുകൾ കോൺഗ്രസിനും ബിജെപിക്കും മുൻതൂക്കം ഉള്ള വോട്ടുകളാണ്. ഇടതു പക്ഷത്തിനു അനുകൂല സാഹചര്യത്തിലും മികച്ച ഒരു സ്ഥാനാർഥിയിലൂടെയും ഈ വോട്ടുകളിൽ മിതമായ സ്വാധീനം മാത്രമേ ചെലുത്താനും സാധിക്കുന്നുള്ളൂ. ബിജെപിക്ക് വിജയിക്കണമെങ്കിൽ ഈ വോട്ടുകളിൽ ഇരുപത്തയ്യായിരത്തിനു മുകളിൽ വോട്ടുകൾ ചുരുങ്ങിയത് നേടേണ്ടിയിരിക്കുന്നു. തന്നെയുമല്ല കോൺഗ്രസ് പതിനായിരത്തിനു മുകളിൽ വോട്ടുകൾ നേടാതിരിക്കുകയും വേണം. ഇടതിന്റെ സ്ഥാനാർഥി താരതമ്യേന ദുര്ബലനായതിനാൽ, വിജയിക്കുന്ന മുന്നണി മിക്കവാറും അര ലക്ഷത്തിനടുത്തു വോട്ടുകൾ നേടേണ്ടിയിരിക്കുന്നു.
പ്രവചനം: ഇങ്ങനെ ഒരു സാഹചര്യത്തിൽ കോൺഗ്രസിന് വിജയിക്കാൻ ആണ് സാധ്യത കൂടുതൽ. ബിജെപി രണ്ടാമതെത്തുകയും ഇടതു പക്ഷം മൂന്നാമതു ആകുകയും ചെയ്യാം. കോൺഗ്രസിൽ സാധാരണ ഉണ്ടാകുന്ന പോലെയുള്ള സാമുദായിക, ഗ്രൂപ്പ് അടിയൊഴുക്കുകൾ ഉണ്ടായാൽ , ഈ വോട്ടുകൾ താരതമ്യേന എളുപ്പത്തിൽ പദ്മജക്കു ആകർഷിക്കാൻ സാധിക്കുന്നത് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ ബിജെപിക്കും ജയിക്കാവുന്നതു ആണ്.
UDF: 49000
NDA: 43000
LDF: 39000
---------------------------------------------------
തുടരും, ജില്ലയിലെ ബാക്കി മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ
Comments
Post a Comment