കേരള വോട്ടവലോകനം , 10 - വടക്കൻ കേരളം: ഒരു തിരിഞ്ഞു നോട്ടം

വടക്കൻ കേരളം: കാസറഗോഡ് മുതൽ മലപ്പുറം ജില്ലകളിലൂടെ.

------------------------

കേരളത്തിലെ വടക്കുള്ള കാസറഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ 48 മണ്ഡലങ്ങൾ നമ്മൾ 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ പരിശോധിച്ചിരുന്നു. ഓരോ മണ്ഡലങ്ങളിലെ ചരിത്രപരമായ ഫലങ്ങളും 2026 ഇൽ ആര് ജയിക്കാനുള്ള സാധ്യത ഉണ്ടെന്നും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിലെ മണ്ഡലങ്ങളിലേക്കു ഒരു തിരിഞ്ഞു നോട്ടവും, ഉരുത്തിരിയുന്ന സ്ഥാനാർഥി നിർണയവും അടിസ്ഥാനമാക്കി ഒരു പുനർ വിശകലനവും ആണ് നമ്മൾ ഇവിടെ ഉദ്ദേശിക്കുന്നത്.

മുന്നണികൾ ഇപ്പോഴും സ്ഥാനാർഥി നിർണയം പൂർത്തി ആക്കിയിട്ടില്ല. പതിവ് പോലെ കോൺഗ്രസിന്റെ ഭാഗത്തു നിന്ന് ചെറിയ ചില പൊട്ടലും ചീറ്റലുകളും പുറത്തു വരുന്നുണ്ട്. എംപി മാർ മത്സരിക്കുന്നത് സംബന്ധിച്ചാണ് ഇതിലേറെയും. നമ്മൾ വിശകലനം നടത്തിയ മണ്ഡലങ്ങളിൽ, ഇതിൽ കണ്ണൂരിൽ കെ സുധാകരന്റെ വിഷയം ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. കണ്ണൂർ മണ്ഡലം വിജയിക്കണമെങ്കിൽ സുധാകരന്റെ പൂർണ്ണ സഹകരണം ഐക്യ ജനാധിപത്യ മുന്നണിക്ക് അത്യാവശ്യമാണ്. സുധാകരന്റെ നിസ്സഹകരണം കണ്ണൂർ മണ്ഡലം നിലനിർത്താൻ ഇടതു മുന്നണിക്ക് സഹായകം ആകാം.

മഞ്ചേശ്വരം മണ്ഡലത്തിൽ , നേരത്തെ പറഞ്ഞത് പോലെ തന്നെ, പാർട്ടി സംഘടനാ സംവിധാനത്തിൽ നിന്നും ഹിന്ദു ആയ സ്ഥാനാർത്ഥിയെ ആണ് ഇടതു മുന്നണി നിർത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇത് ലീഗിന് സഹായകരം ആകും. എന്നാൽ എ കെ എം അഷ്റഫിന് എതിരായി പ്രാദേശികമായി ചില എതിർപ്പുകൾ ഉണ്ട്, വിശേഷിച്ചും എസ് ഡി പി ഐ യുടെ ഭാഗത്തു നിന്നും. ഇത് വോട്ടിൽ കാര്യമായി പ്രതിഫലിക്കാൻ സാധ്യത എന്നാൽ കുറവ് ആണ്. കെ സുരേന്ദ്രൻ ഇപ്പോൾ തന്നെ മണ്ഡലത്തിൽ സജീവം ആണ്. പ്രവചനാതീതമായ മത്സരം ആണ് മഞ്ചേശ്വരത്തു. ഇപ്പോഴും വളരെ നേരിയ മുൻ‌തൂക്കം ലീഗിന് തന്നെയാണ്.

കനത്ത മത്സരം പ്രവചിച്ച അഴീക്കോട് മണ്ഡലത്തിൽ , ഇപ്പോഴത്തെ MLA ആയ കെ വി സുമേഷിന് , മണ്ഡലത്തിലെ മികച്ച പ്രവർത്തനം മൂലം , കനത്ത പോരാട്ടത്തിൽ ചിലപ്പോൾ ജയിച്ചു വരാൻ സാധിച്ചേക്കും. എങ്കിലും ഐക്യ ജനാധിപത്യ മുന്നണിക്ക് മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ ആയാൽ, തദ്ദേശത്തിലുണ്ടായ മുൻ‌തൂക്കം നില നിർത്താവുന്നതു ആണ്.

അതേപോലെ മാനന്തവാടിയും, യുഡിഫ് നു ജയിക്കണമെങ്കിൽ നല്ലൊരു സ്ഥാനാർഥി അത്യാവശ്യം ആണ്. നിലവിലെ MLA ആയ ഓ ആർ കേളു , സാമാന്യം ജനകീയനും മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുകയും ചെയ്തിട്ടുണ്ട്.

2021 ലെ തിരഞ്ഞെടുപ്പിൽ ഈ 48 മണ്ഡലങ്ങളിൽ 28 മണ്ഡലങ്ങളിൽ ഇടതു മുന്നണിയാണ് ജയിച്ചിരുന്നത്. ബാക്കിയുള്ള 20 മണ്ഡലങ്ങളിൽ ഐക്യ ജനാധിപത്യ മുന്നണിയും ജയിച്ചിരുന്നു. 2025 ലെ ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലം, കോൺഗ്രസ് ഇടതു പക്ഷത്തു നിന്നും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴത്തെ വിശകലനത്തിൻറെ അടിസ്ഥാനത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് 2021 നെ അപേക്ഷിച്ചു ആറു മണ്ഡലങ്ങൾ അധികം ലഭിക്കാം. എന്നാൽ ഇടതു മുന്നണി മുന്നിൽ നിൽക്കുന്ന കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും താരതമ്യേന മികച്ച പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലും, ഇടതു മുന്നണിക്ക് ലഭിക്കാവുന്ന ഭൂരിപക്ഷം വളരെ നേർത്തതു ആണ്. എന്നാൽ താരതമ്യേന ഐക്യ ജനാധിപത്യ മുന്നണിക്ക് ഇത്തരം മണ്ഡലങ്ങളിൽ, അതായത് കനത്ത പോരാട്ടം നടക്കുന്ന, മുൻ‌തൂക്കം ഉള്ള മണ്ഡലങ്ങളിൽ ലഭിക്കാവുന്ന ഭൂരിപക്ഷം ഇടതു മുന്നണിയുടെ അപേക്ഷിച്ചു കുറച്ചു കൂടി മെച്ചം ആണ്. 

കൂടാതെ, ഇടതു മുന്നണിക്ക് മുൻ‌തൂക്കം ലഭിക്കാവുന്ന , ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലവും ഇല്ല എന്നുള്ളത്, ഐക്യ ജനാധിപത്യ മുന്നണിക്ക് ഇപ്പോൾ പ്രവചിച്ചതിലും കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ ആകും എന്ന സൂചന ആണ് നൽകുന്നത്.

ഐക്യ ജനാധിപത്യ മുന്നണി കനത്ത പോരാട്ടം നേരിടുന്ന, വളരെ നേരിയ ഭൂരിപക്ഷത്തിനു മുൻപിലുള്ള ഇപ്പോൾ കയ്യിലുള്ള ഏക മണ്ഡലം മഞ്ചേശ്വരം ആണ്. അവിടെ ബിജെപിയുമായി ആണ് യുഡിഎഫ് ൻറെ മത്സരം. മറ്റുള്ള കനത്ത മണ്ഡലങ്ങൾ എല്ലാം തന്നെ ഇടതു മുന്നണിയുടെ കൈവശം ഇപ്പോഴുള്ളത് ആണ്.

ഈ ഒരു സൂചികയുടെ അടിസ്ഥാനത്തിൽ , അതായതു മണ്ഡലങ്ങളിലെ മത്സര സാധ്യതയുടെയും ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ നമുക്ക് മണ്ഡലങ്ങളിലെ വിജയികളുടെ പരിധി കണക്കാക്കാൻ ഒന്ന് ശ്രമിച്ചു നോക്കാം.

ഉറപ്പായുള്ള മണ്ഡലങ്ങൾ 
--------------------------
യുഡിഎഫ് : 13
എൽഡിഎഫ് : 9

---------------------------
മികച്ച മത്സരം നടക്കുന്ന മണ്ഡലങ്ങൾ
--------------------------
യുഡിഎഫ് : 7
എൽഡിഎഫ് : 6

ഇതിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് പതിനായിരത്തിൽ താഴെ ഭൂരിപക്ഷം പ്രവചിക്കുന്നത് ഒരേ ഒരു മണ്ഡലമാണ്. അത് തന്നെ ഇടതു മുന്നണിയിൽ നിന്ന് പിടിച്ചെടുക്കാൻ സാധ്യത ഉള്ള മണ്ഡലമാണ്.
എന്നാൽ ഇടതു മുന്നണി മുന്നിൽ നിൽക്കുന്ന പോരാട്ടം നടക്കുന്ന ആറു  മണ്ഡലങ്ങളിൽ ഒരെണ്ണം പോലും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം പ്രവചിക്കുന്നില്ല, തന്നെയുമല്ല, എല്ലാ മണ്ഡലങ്ങളും നിലവിൽ ഇടതു പക്ഷത്തിന്റെ കൈവശം ഉള്ളത് തന്നെയാണ് താനും.

ഇത് ഒരു റേഞ്ച് ആക്കിയാൽ,
യുഡിഎഫ് : 6 - 9
എൽഡിഎഫ് : 4 - 7

----------------------------------------
കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ
------------------------------------------
യുഡിഎഫ് : 6
എൽഡിഎഫ് : 7

കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ അയ്യായിരത്തിനു മുകളിൽ ഉള്ള ഭൂരിപക്ഷം പ്രവചിക്കുന്ന ഓരോ മണ്ഡലങ്ങൾ ആണ് ഇടതു മുന്നണിക്കും ഐക്യ ജനാധിപത്യ മുന്നണിക്കും ഉള്ളത്.
ഇത് ഒരു റേഞ്ച് ആക്കിയാൽ,

യുഡിഎഫ് : 1 - 12
എൽഡിഎഫ് : 1 - 11
എൻഡിഎ: 0 - 1

എന്നാൽ കനത്ത പോരാട്ടം നടക്കുന്ന എല്ലാ മണ്ഡലങ്ങളും ഒരു മുന്നണി തന്നെ ജയിക്കാനുള്ള സാധ്യത വിരളം ആണ്. വളരെ ശക്തമായ ഒരു തരംഗം ഉള്ളപ്പോൾ മാത്രമേ അങ്ങനെ സംഭവിക്കാൻ സാധിക്കുകയുള്ളു. അങ്ങനെ ആണെങ്കിൽ ഉറച്ച മണ്ഡലങ്ങൾ പോലും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല.
അപ്പോൾ നമ്മൾ നേരത്തെ കണക്കാക്കിയിട്ടുള്ള ഭൂരിപക്ഷം കൂടെ കണക്കിലെടുത്തു സാധ്യത പഠനം നടത്തിയാൽ നമുക്ക് മണ്ഡലങ്ങളുടെ എണ്ണത്തിന്റെ പരിധി കുറച്ചുകൂടെ യാഥാർഥ്യത്തോട് ചേർന്ന രീതിയിൽ ലഭിക്കും,

യുഡിഎഫ് : 5 - 8
എൽഡിഎഫ് : 5 - 8
എൻഡിഎ: 0 - 1 



ആകെ കണക്കാക്കിയാൽ,

യുഡിഎഫ് : 24 - 30 
എൽഡിഎഫ് : 18 - 24
എൻഡിഎ: 0 - 1

പത്തു വർഷം നീണ്ട ഭരണത്തോടുള്ള സ്വാഭാവിക ഭരണ വിരുദ്ധ വികാരവും, മുസ്ലിം ജന വിഭാഗങ്ങളിൽ വിശിഷ്യാ ഉണ്ടായിട്ടുള്ള ഒരു ഇടതു പക്ഷ വിരുദ്ധതയും വടക്കൻ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ മേധാവിത്വം നൽകുന്നുണ്ട്. എന്നാൽ ഇടതു പക്ഷത്തിനു തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഏറെക്കുറെ നില നിർത്താനും സാധിക്കുന്നുണ്ട്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് , തങ്ങളുടെ സ്വാധീനം പഴയ പോലെ നിലനിർത്താനും സാധിക്കുന്നുണ്ട്. ചില നഗര മേഖലകളിൽ ബിജെപിയും വോട്ടു ശതമാനത്തിൽ നേട്ടം ഉണ്ടായേക്കാം.



Comments