കേരള വോട്ടവലോകനം , 3 - കണ്ണൂർ ജില്ല
കണ്ണൂർ ജില്ലയിൽ ആകെ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ആണുള്ളത്.
1.പയ്യന്നൂർ
2. കല്യാശ്ശേരി
3. തളിപ്പറമ്പ്
4. ഇരിക്കൂർ
5. അഴീക്കോട്
6. കണ്ണൂർ
7. ധർമ്മടം
8. തലശ്ശേരി
9. കൂത്തുപറമ്പ്
10. മട്ടന്നൂർ
11. പേരാവൂർ
ജില്ലയിൽ ആകെ 4 മണ്ഡലങ്ങൾ ഒഴികെ ബാക്കി ഉള്ളവ കുത്തക മണ്ഡലങ്ങൾ ആയി കണക്കാക്കാവുന്നതു ആണ്.
അഴീക്കോട്, കണ്ണൂർ , കൂത്തുപറമ്പ് , പേരാവൂർ എന്നിവയാണ് കാര്യമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ. മറ്റു ഏഴു മണ്ഡലങ്ങളിൽ ആറെണ്ണം ഇടതു മുന്നണിയുടെയും ഒരെണ്ണം ഐക്യ ജനാധിപത്യ മുന്നണിയുടെയും കോട്ടകൾ ആണ്.
പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ധർമ്മടം, തലശ്ശേരി, മട്ടന്നൂർ എന്നീ ആറു മണ്ഡലങ്ങൾ ഇടതിന്റെയൊപ്പവും , ഇരിക്കൂർ കോൺഗ്രസിനൊപ്പവും എല്ലാക്കാലവും അടിയുറച്ചു നിൽക്കുന്നു. പേരാവൂർ മണ്ഡലവും കോൺഗ്രസിന്റെ കുത്തക മണ്ഡലം ആണെങ്കിലും ശക്തമായ മത്സരം ഇടതു മുന്നണി കാഴ്ച വെക്കാറുണ്ട്.
1.പയ്യന്നൂർ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാര്യമായി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇടതു മുന്നണിക്ക് നിഷ്പ്രയാസം ജയിക്കാവുന്ന മണ്ഡലം ആണ് പയ്യന്നൂർ.
പ്രവചനം:
LDF - 91000
UDF - 54000
NDA - 13000
2. കല്യാശ്ശേരി
കാസറഗോഡ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഏഴാമത്തെ മണ്ഡലം ആണ് കല്യാശ്ശേരി. പയ്യന്നൂർ പോലെ തന്നെ മറ്റൊരു പാർട്ടി കോട്ട മണ്ഡലം ആണ് കല്യാശ്ശേരി. ലോകസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഭൂരിപക്ഷം കുറഞ്ഞു വരുന്ന പ്രവണത കാണിക്കുമ്പോഴും ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷം ആണ് ലഭിക്കാറ്.
പ്രവചനം:
LDF - 80000
UDF - 51000
NDA - 12000
3. തളിപ്പറമ്പ്
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള മണ്ഡലം ആണ് തളിപറമ്പ്. സിപിഎം ന്റെ മറ്റൊരു കുത്തക മണ്ഡലം ആണ് തളിപറമ്പ്. ലോകസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഭൂരിപക്ഷം കുറഞ്ഞു വരുന്ന പ്രവണത കാണിക്കുമ്പോഴും ഇടതുമുന്നണിക്ക് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കാലിടറുന്ന പ്രവണത ഇതുവരെ ഇവിടെ ഇല്ല.
എന്നാൽ 2011 ഇലും 2016 ഇലും യുഡിഫ് ന്റെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം മത്സരിച്ചപ്പോൾ 20 ശതമാനത്തിനു മുകളിൽ വോട്ടു വ്യത്യാസത്തിന് വിജയിച്ച സിപിഎം ഇന് പക്ഷെ കേരളത്തിൽ ഇടതു തരംഗം ഉണ്ടായിരുന്ന 2021 ഇൽ മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തു മത്സരിച്ചപ്പോൾ ഭൂരിപക്ഷം 13 ശതമാനത്തിൽ താഴെ എത്തി. അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഫ് നു ഈ അകലം 4 ശതമാനത്തിൽ താഴെ ആക്കാൻ സാധിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥി വീണ്ടും എത്തിയാൽ ഇവിടെ കനത്ത പോരാട്ടം നടക്കാനുള്ള എല്ലാ സാഹചര്യവും നിലനിൽക്കുന്നു.
5. അഴീക്കോട്
യുഡിഫ് എൽഡിഫ് കനത്ത പോരാട്ടം നടക്കുന്ന കണ്ണൂർ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നിയോജക മണ്ഡലം ആണ് അഴീക്കോട്.
കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് , പുഴാത്തി സോണിൽ ഉൾപ്പെട്ട 15 ഡിവിഷനുകളും അഴീക്കോട് , ചിറക്കൽ , നാറാത്ത് , പാപ്പിനിശ്ശേരി , വളപട്ടണം ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതു ആണ് അഴീക്കോട് നിയോജക മണ്ഡലം.
പ്രവചനം:













Comments
Post a Comment