കേരള വോട്ടവലോകനം , 1 - മഞ്ചേശ്വരം

കേരളത്തിലെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിയായ ഒരു അവലോകന പരമ്പര ആരംഭിക്കുകയാണ്. 2008 ഇൽ നടപ്പിലാക്കിയ മണ്ഡല പുനര്നിര്ണയത്തിനു ശേഷം മിക്ക മണ്ഡലങ്ങളുടെയും അതിർത്തിയും സ്വഭാവവും കാര്യമായ മാറ്റത്തിനു വിധേയമായിട്ടുണ്ട്. അതിനാൽ ഈ അവലോകനത്തിന് 2009 മുതലുള്ള ലോക്സഭാ , നിയമസഭാ തെരഞ്ഞെടുപ്പുകളും 2015 മുതലുള്ള പഞ്ചായത്തു തിരഞ്ഞെടുപ്പ് ഫലങ്ങളും നിയമ സഭ മണ്ഡല അടിസ്ഥാനത്തിൽ ആണ് പരിഗണിക്കുന്നത് 

മഞ്ചേശ്വരം 

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലം ആണ് മഞ്ചേശ്വരം. ഏതാണ്ട് നാല് ദശകത്തോളമായി ഭാരതീയ ജനതാ പാർട്ടി യെ വളരെയധികം കൊതിപ്പിക്കുകയും തുടർച്ചയായി രണ്ടാം സ്ഥാനത്തു നിൽക്കുകയും ചെയ്യുന്ന ഒരു മണ്ഡലമാണ് മഞ്ചേശ്വരം.

 കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലായി വളരെ കടുത്ത മത്സരം ആണ് ഈ മണ്ഡലത്തിൽ മുസ്ലിം ലീഗും ബിജെപിയും നടത്തിയത്.

2016 ഇൽ വെറും 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട ബിജെപി യുടെ കെ സുരേന്ദ്രൻ 2021 ഇൽ ആകെ വോട്ടും വോട്ടു വിഹിതവും വർധിപ്പിച്ചെങ്കിലും വീണ്ടും നിസ്സാര വോട്ടുകൾക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. മഞ്ചേശ്വരം മണ്ഡലത്തിന്റെ മൊത്തത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് നമുക്ക് കടക്കാം.

മഞ്ചേശ്വരം മണ്ഡലത്തിന്റെ കീഴിൽ 8 പഞ്ചായത്തുകൾ ആണുള്ളത്.

1. മഞ്ചേശ്വർ 

2. വോർക്കാടി 

3. മീഞ്ച 

4. മംഗൽപാടി 

5. പൈവളിഗെ 

6. കുമ്പള 

7. പുത്തിഗെ 

8. എൻമകജെ 

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ ആകെയുള്ള 16 വാർഡുകളും , കാസർഗോഡ് ബ്ലോക്കിലെ ഒന്ന് , രണ്ടു മൂന്നു വാർഡുകൾ ആണ് മണ്ഡലത്തിൽ ഉള്ളത് .ജില്ലാ പഞ്ചായത്ത് ഡിവിഷൻ ആണെങ്കിൽ വോർക്കാടി , പുത്തിഗെ , കുമ്പള , മഞ്ചേശ്വരം എന്നീ ഡിവിഷനുകൾ പൂർണ്ണമായി മഞ്ചേശ്വരം മണ്ഡലത്തിൽ ആണുള്ളത്.


Manjeswar assembly over years from 2011 to 2025 

മഞ്ചേശ്വരം മണ്ഡലത്തിൽ , മുസ്ലിം വിഭാഗം ഏകദേശം 53% ത്തിനടുത്തു ഉണ്ട് എന്നാണ് അനുമാനം. ഹിന്ദുക്കൾ 43 - 45 % വും 2 - 3 ശതമാനത്തോളം ക്രിസ്തിയാനികളും ഉണ്ട്.


ലീഗ് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ പൊതുവെ ഹിന്ദുക്കൾ ബിജെപി ക്കു വോട്ടു ചെയ്യുകയും ചെറിയ പക്ഷം ഇടതു പക്ഷത്തോടൊപ്പം രാഷ്ട്രീയമായി നിൽക്കുകയും ആണ് ചെയ്യാറ്. 

മുസ്ലിം ജനവിഭാഗം , വലിയ ശതമാനം യുഡിഫ് / ലീഗ് നു വോട്ടു ചെയ്യുകയും ചെറിയ ഒരു വിഭാഗം എൽഡിഎഫ് നോടൊപ്പം നിൽക്കുകയും ചെയ്യുന്നു. ബിജെപി വിജയിക്കും എന്ന സ്ഥിതി വരുമ്പോൾ ഈ വിഭാഗം തന്ത്ര പരമായി ലീഗ് നു വോട്ടു ചെയ്യുകയും ചെയ്യുന്നുണ്ട് .

എങ്കിലും കേരളത്തിൽ പരക്കെ ഉള്ള ഒരു വിശ്വാസത്തിനുപരി ആയി എൽഡിഎഫ് നു കിട്ടുന്ന വോട്ടുകളിൽ നല്ലൊരുപങ്ക്‌ മുസ്ലിം വോട്ടുകൾ ആണ്.

ബിജെപി യെ സംബന്ധിച്ചിടത്തോളം , അവർക്കു നേടാവുന്ന വോട്ടുകളുടെ ഉച്ചസ്ഥായിയിൽ എത്തിയ ഒരു അവസ്ഥ ആണുള്ളത്. ഇടതു പക്ഷത്തു നിന്നും അടർത്തി എടുക്കാവുന്ന പരമാവധി ഹിന്ദു വോട്ടുകൾ സുരേന്ദ്രൻ മത്സരിച്ച 2021 ഇൽ ബിജെപി സമാഹരിച്ചിട്ടുണ്ട്. ജയാ സാധ്യത ഉള്ളത്, ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിന് ലഭിച്ച വോട്ടുകൾ നില നിർത്തുകയും എൽഡിഎഫ് അവരുടെ ഇടയിൽ നിന്നുള്ള ഏതെങ്കിലും ഒരു യുവ മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തുകയും ശക്തമായ മത്സരം കാഴ്ച വെക്കുകയും ചെയ്യുക എന്നുള്ളത് ആണ്.  


നമുക്ക് ഓരോ പഞ്ചായത്തുകൾ ആയി പരിശോധിക്കാം . 

ആദ്യം മഞ്ചേശ്വരം പഞ്ചായത്ത് .

കഴിഞ്ഞ 3 നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ മൂന്നു മുന്നണികളും അവരവരുടെ പരമാവധിയിൽ എത്തിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ.


എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ മറ്റൊരു ചിത്രം നമുക്ക് ലഭിക്കും. ഇടതു മുന്നണിയിൽ നിന്നും നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഏകദേശം 5 ശതമാനത്തോളം വോട്ടുകൾ ഐക്യ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്നതായി കാണാം. ബിജെപി ക്കു ഒരു ശതമാനത്തോളം വോട്ടുകളും നഷ്ടപ്പെടുന്നുണ്ട്.



ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ നമുക്ക് നിയമ സഭാ തിരഞ്ഞെടുപ്പിലെ ബലാബലത്തിനു ആനുപാതികമായ മത്സരം കാണാൻ കഴിയും . പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയതു കൊണ്ട് തന്നെ മറ്റുള്ളവർക്കും സ്വാതന്ത്രർക്കും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന്നുണ്ട് . കൂടാതെ മുന്നണികൾ ജയസാധ്യത കുറഞ്ഞ വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് കൊണ്ട് മൊത്തം വോട്ടുകണക്കിൽ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് .അത് മാറ്റി വെച്ചാൽ നിയമസഭയിലെ അതെ വോട്ടു ക്രമം നമുക്കിവിടെയും കാണാം.



പ്രവചനം : നിലവിലെ mla akm അഷ്റഫ് മുസ്ലിം ലീഗ് നു വേണ്ടിയും കെ സുരേന്ദ്രൻ ബിജെപിക്കയും ഇറങ്ങും എന്ന് അനുമാനത്തിൽ ആണ് പ്രവചനത്തിലേക്കു കടക്കുന്നത്. ഇടതു മുന്നണിക്ക് വേണ്ടി ഹിന്ദു വിഭാഗത്തിൽ നിന്നുള്ള പാർട്ടി സംഘടനയിൽ നിന്നുള്ള മുതിർന്ന നേതാവിനെയും പ്രതീക്ഷിക്കുന്നു.

UDF - 12200
NDA - 9200
LDF - 4600

വോർക്കാടി പഞ്ചായത്ത് 


മൂന്നു മുന്നണികൾക്കും ഏകദേശം തുല്യമായ സ്വാധീനം ഉള്ള പഞ്ചായത്ത് ആണ് വോർക്കാടി. ഇടതു പക്ഷത്തു നിന്നും ക്രമേണ ബിജെപി സ്വാധീനം വർധിപ്പിക്കുന്ന കാഴ്ച നമുക്ക് നിയമസഭയിൽ കാണാൻ കഴിയും , എന്നാൽ ലോക്സഭാ ആകുമ്പോൾ ഇടതു മുന്നണിയിൽ നിന്നും ക്രമാതീതമായ വോട്ടുകൾ കോൺഗ്രെസ്സിലേക്കും മാറുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.




ലോക്സഭയിൽ കോൺഗ്രസിന് വോട്ടു ചെയ്യുന്ന ഒരു വിഭാഗം നിയമസഭയിൽ ലീഗിന് വോട്ടു ചെയ്യാതെ ബിജെപി ക്കു വോട്ടു ചെയ്യുന്നതായും അനുമാനിക്കാം 

തദ്ദേശത്തിൽ കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്നതായി നമുക്ക് കാണാൻ കഴിയും. ധാരാളം മുന്നണി സ്വതന്ത്രർ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്നതിനാൽ തന്നെ മൊത്തം വോട്ടു കണക്കിൽ കാര്യമായ വോട്ടു ഘടന  പ്രകടമല്ല. 


പ്രവചനം : 
UDF - 5500
NDA - 6500
LDF - 4500

മീഞ്ച പഞ്ചായത്ത്

കഴിഞ്ഞ രണ്ടു നിയമസഭയിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി ഒന്നാമത് എത്തിയ പഞ്ചായത്ത് ആണ് മീഞ്ച.
ഇത്തവണയും അതെ ക്രമം തുടരാനാണ് സാധ്യത കൂടുതൽ. മറ്റു രണ്ടു പഞ്ചായത്തുകളിലും കാണുന്ന പോലെ , ഇവിടെയും ഇടതു വോട്ടുകളിൽ ക്രമേണയുള്ള ചോർച്ചയും കാണാവുന്നത് ആണ്.








പ്രവചനം : 

UDF - 5700
NDA - 7000
LDF - 3300



മംഗൽപാടി പഞ്ചായത്ത്

മംഗൽപാടി പഞ്ചായത്ത്  യുഡിഫ് ന്റെ വിജയത്തിന് ശക്തമായ ഭൂരിപക്ഷം നൽകുന്ന മേഖല ആണ്. ഏതാണ്ട് പകുതിയോളം വോട്ടുകൾ ലീഗിന് സ്ഥിരമായി ലഭിക്കുന്ന പഞ്ചായത്ത് ആണ് മംഗൽപാടി.





ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതുവേ ഇടതു വോട്ടുകൾ ചോർന്നു കോൺഗ്രസിന് പോകുന്ന പ്രവണത ഇവിടെയും പ്രകടം ആണ്. ബിജെപി പൊതുവെ 30 -31 ശതമാനം വോട്ടുകൾ വരെ സ്ഥിരമായി നേടുന്നുണ്ട്. 

പ്രവചനം :
UDF - 16000
NDA - 9800
LDF - 6500


പൈവളിഗെ പഞ്ചായത്ത്

പൈവളിഗെ ഗ്രാമപഞ്ചായത് സ്ഥിരമായി ബിജെപി ക്കു എല്ലാ തലത്തിലുള്ള തിരഞ്ഞെടുപ്പുകളിലും സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷം നൽകുന്ന മേഖല ആണ് .





പ്രവചനം :
UDF - 7000
NDA - 9500
LDF - 5000


കുമ്പള പഞ്ചായത്ത്

കുമ്പള ഗ്രാമപഞ്ചായത് സ്ഥിരമായി യുഡിഫ്' നു എല്ലാ തലത്തിലുള്ള തിരഞ്ഞെടുപ്പുകളിലും മികച്ച  ഭൂരിപക്ഷം നൽകുന്ന മേഖല ആണ് . ബിജെപി ക്രമാനുഗതമായി ഇടതു മുന്നണിയിൽ നിന്നും വോട്ടുകൾ സമാഹരിക്കുകയും ലീഗിന് പുറകിൽ രണ്ടാമതെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണയും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ വിരളം ആണ് 




പ്രവചനം :
UDF - 13200
NDA - 9700
LDF - 6000

പുത്തിഗെ പഞ്ചായത്ത്

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഇടതു പക്ഷത്തിനു ഭൂരിപക്ഷം നൽകുന്ന ഒരേ ഒരു പഞ്ചായത്ത് ആണ് പുത്തിഗെ. യുഡിഫ് സാധാരണയായി മൂന്നാമതും ബിജെപി ഇടതു പക്ഷത്തിന്റെ തൊട്ടു പിന്നിലായും വരുന്നത് ആണ് ഇവിടുത്തെ പൊതു വോട്ടിങ്  സ്വഭാവം.




ഇത്തവണ ബിജെപി മുന്നിലെത്താനുള്ള ഒരു സാധ്യത ഉണ്ട് , എന്തെന്നാൽ, ഇടതു പക്ഷത്തോടുള്ള ഒരു പൊതു ഭരണ വിരുദ്ധ വികാരവും , മത്സരം ബിജെപിയും ലീഗും ആണെന്നതും നേരിയ രീതിയിൽ ഇടതു പക്ഷ വോട്ടുകൾ ബിജെപി യിലേക്ക് എത്താനുള്ള വഴി തുറന്നേക്കാം.

പ്രവചനം :
UDF - 4100
NDA - 4800
LDF - 4500

എൻമകജെ പഞ്ചായത്ത്

എൻമകജെ പഞ്ചായത്ത് ബിജെപി ക്കു നിർണായകമായ മുൻ‌തൂക്കം നൽകുന്ന പഞ്ചായത്ത് ആണ്. 






പ്രവചനം :
UDF - 4500
NDA - 9000
LDF - 4100

മണ്ഡലത്തിൽ ലീഗ് വീണ്ടും നേരിയ ഭൂരിപക്ഷത്തിനു ( 1500 മുതൽ 3000) ജയിക്കാൻ ആണ് സാധ്യത കൂടുതൽ ഉള്ളത്. ബിജെപി അവരുടെ പരമാവധി പ്രകടനത്തിൽ എത്തിയിട്ടുണ്ട്. ബിജെപി ക്കു ജയിക്കാൻ രണ്ടു സാദ്ധ്യതകൾ ആണ് അനുമാനിക്കാവുന്നതു.
ഒന്നുകിൽ ഇടതു പക്ഷത്തിനു തങ്ങളുടെ പക്കൽ നിന്ന് ലീഗിലേക്ക് മറിയുന്ന കുറച്ചു വോട്ടുകൾ പിടിച്ചു നിർത്തുവാൻ സാധിക്കുക, അല്ലെങ്കിൽ പുത്തിഗെ , പൈവളികെ പോലുള്ള സ്ഥലങ്ങളിലെ പാർട്ടി കേഡർ വോട്ടുകൾ ബിജെപി ക്കു പിടിക്കാൻ സാധിക്കുക.

ലീഗിന് , കോൺഗ്രസ് അനുഭാവി വോട്ടുകൾ ബിജെപി യിലേക്ക് പോകാതെ നോൽക്കുകയും , ആഭ്യന്തര തർക്കങ്ങൾ ഉണ്ടാകാതെ നോക്കുകയും പരമാവധി വോട്ടുകൾ പോൾ ചെയ്യിക്കാൻ നോക്കുകയും ചെയ്താൽ ജയം ആവർത്തിക്കാം. 







Comments