കേരള വോട്ടവലോകനം , 16 - എറണാകുളം ജില്ല

പതിനാലു മണ്ഡലങ്ങളുള്ള മധ്യ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണത്തിലെ വലിയ ജില്ലയാണ് എറണാകുളം. മുസ്ലിം ലീഗിന് മലപ്പുറം എന്ന പോലെ, കോൺഗ്രസിന് വലിയ സ്വാധീനം ഉള്ള ജില്ലയാണ് എറണാകുളം. ഇടതു തരംഗം ഉള്ളപ്പോൾ പോലും മലപ്പുറം പോലെ തന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ കൂടെ ഉലയാതെ നിൽക്കുന്ന ജില്ല കൂടെ ആണ് എറണാകുളം. 

1. പെരുമ്പാവൂർ

2. അങ്കമാലി

3. ആലുവ

4. കളമശ്ശേരി

5. പറവൂർ

6. വൈപ്പിൻ

7. കൊച്ചി

8. തൃപ്പുണിത്തുറ

9. എറണാകുളം

10. തൃക്കാക്കര

11. കുന്നത്തുനാട്

12. പിറവം

13. മുവാറ്റുപുഴ

14. കോതമംഗലം

എന്നീ മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത്. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജില്ലയിൽ, സാമുദായിക ഘടന, ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. ഇടതു പക്ഷത്തിനു ഹിന്ദു വിഭാഗങ്ങൾക്ക് മേൽക്കൈ ഉള്ള പ്രദേശങ്ങളിൽ പോരാട്ടം കാഴ്ച വെക്കാൻ സാധിക്കുന്നുണ്ട്. കുന്നത്തുനാട് ഉൾപ്പെടുന്ന ജില്ലയുടെ മധ്യ മേഖലകളിൽ ട്വന്റി ട്വന്റി ക്കും കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കുന്നുണ്ട്. ബിജെപിയ്ക്കും ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് കാര്യമായ സ്വാധീനം ഉള്ളത്. ട്വന്റി ട്വന്റി യുടെ എൻഡിഎ പ്രവേശനം ഏറ്റവുമധികം പ്രതിഫലിക്കുന്നത് ജില്ലയുടെ നഗര പ്രദേശങ്ങളിലും കുന്നത്തുനാട് ഉൾപ്പെടുന്ന പ്രദേശങ്ങളിലും ആയിരിക്കും.

നിലവിൽ ജില്ലയിലെ പതിനാലു മണ്ഡലങ്ങളിൽ ഒമ്പതെണ്ണം ഐക്യ ജനാധിപത്യ മുന്നണിയുടെയും അഞ്ചെണ്ണം ഇടതു ചേരിയിലും ആണ്.

നമുക്ക് ഓരോ മണ്ഡലങ്ങളും വിശദമായി പരിശോധിക്കാം.

------------------------------------------------------------------------------

1. പെരുമ്പാവൂർ

-----------------------
പെരുമ്പാവൂർ മുനിസിപ്പാലിറ്റി, അസമന്നൂർ, കൂവപ്പാടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് പെരുമ്പാവൂർ നിയോജക മണ്ഡലം. ഇരു മുന്നണികൾക്കും തുല്യ സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണ കോൺഗ്രസിലെ എൽദോസ് കുന്നപ്പിള്ളി തുടർച്ചയായി ജയിച്ചിരുന്നു. എന്നാൽ ഈ തവണ കോൺഗ്രസ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇടതു മുന്നണിയിൽ നിന്നും സിപിഎമ്മിലെ സാജു പോൾ 2001 മുതൽ തുടർച്ചയായി വിജയിച്ചിരുന്നെങ്കിലും 2016 ഇലെ തോൽവിക്കു ശേഷം , 2021 ഇലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി യ്ക്ക് മണ്ഡലം സിപിഐഎം കൈമാറി. 
2021 ഇൽ ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ട്വന്റി ട്വന്റി മൂന്നാമതെത്തിയ മണ്ഡലം കൂടിയാണ് പെരുമ്പാവൂർ. ഇത്തവണ ട്വന്റി ട്വന്റി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ഇവിടെ മത്സരിക്കുമ്പോൾ, കാര്യമായ വോട്ടുകൾ സഖ്യം നേടാനുള്ള സാധ്യതയും കാണുന്നു.


2021 ലും 2024 ലും ദേശീയ ജനാധിപത്യ സഖ്യവും ട്വന്റി ട്വന്റി യും സഖ്യമില്ലാതെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ , മുപ്പത്തിനായിരത്തിനു മുകളിൽ വോട്ടുകൾ രണ്ടു കൂട്ടർക്കും കൂടി ഉണ്ട്. സഖ്യത്തിൽ മത്സരിക്കുമ്പോൾ ഇതിൽ നല്ല പങ്കും നിലനിർത്തുകയും കൂടുതൽ വോട്ടുകൾ ആകർഷിക്കാനും സാധിച്ചാൽ ഒരു ത്രികോണ മത്സര പ്രതീതി ഇവിടെ പ്രതീക്ഷിക്കാവുന്നതു ആണ്.

UDF: 57000

LDF: 56000

NDA: 32000

------------------------------------------------------------------------------

2. അങ്കമാലി

-----------------------

അങ്കമാലി മുനിസിപ്പാലിറ്റി, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലീശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് അങ്കമാലി നിയമസഭാ മണ്ഡലം. രാഷ്ട്രീയമായി ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം ഉള്ള മണ്ഡലത്തിൽ 2016 ഇൽ മണ്ഡലം കേരള കോൺഗ്രസ് ജേക്കബിൽ നിന്നും ഏറ്റെടുത്തു യുവ നേതാവായ റോജി എം ജോൺ മത്സരിച്ചപ്പോഴാണ് കോൺഗ്രസിന് പക്ഷെ 2001 നു ശേഷം ഇവിടെ ജയിക്കാനായത്. പെരുമ്പാവൂരിൽ തുടർച്ചയായി വിജയിച്ചു വന്ന സാജു പോൾ, ജനതാ ദളിൽ നിന്നും മണ്ഡലം ഏറ്റെടുത്ത സിപിഐഎമ്മിനായി മത്സരിക്കുന്നു. മണ്ഡലത്തിൽ കാര്യമായ സ്വാധീനം ബിജെപിക്കോ ട്വന്റി ട്വന്റി ക്കോ ഇല്ല. മണ്ഡലത്തിൽ ദേശീയ ജനാധിപത്യ സഖ്യത്തിനായി മത്സരിക്കുന്നത് ട്വന്റി ട്വന്റി ആണ്.


പ്രവചനം: മണ്ഢലത്തിൽ കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകാനുള്ള വലിയ സാധ്യത ഇല്ല. സിപിഐഎം മണ്ഡലം ഏറ്റെടുത്തു സാജു പോൾ മത്സരിക്കുന്നതിനാൽ കടുത്ത മത്സരം കാഴ്ച വെക്കാൻ സാധിച്ചേക്കാം.

UDF: 68000

LDF: 58000

NDA: 12000

------------------------------------------------------------------------------

3. ആലുവ

-----------------------

ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, ചൂർണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ആലുവാ നിയോജക മണ്ഡലം.

കോൺഗ്രസ്സിന് സമുദായികമായും രാഷ്ട്രീയമായും വളരെ മുൻതൂക്കം ഉള്ള മണ്ഡലം ആണ് ആലുവ. അരൂർ MLA യും മുൻ ആലപ്പുഴ എംപി യും ആയിരുന്ന എ എം ആരിഫ് നെ മത്സരിപ്പിക്കുന്നതിലൂടെ ഇടതു പക്ഷം മണ്ഡലത്തിൽ പോരാട്ടത്തിന് തയ്യാറെടുത്തിരിക്കുന്നു. എന്നാൽ തുടർച്ചയായി മൂന്നു തവണ വിജയിച്ചു വന്ന നിലവിലെ നിയമസഭാംഗം ആയ അൻവർ സാദത് തന്നെ കോൺഗ്രെസ്സിനായി മത്സരിക്കുന്നു.


പ്രവചനം: മണ്ഡലത്തിൽ രാഷ്ട്രീയമായ അട്ടിമറികൾക്കു ഒന്നും കാര്യമായ സാധ്യത കാണുന്നില്ല. ആരിഫ് ന്റെ സ്ഥാനാർഥിത്വത്തിലൂടെ ഒരു പോരാട്ടം കാഴ്ച്ച വെക്കാൻ ശ്രമിക്കാമെങ്കിലും കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലം ആണ് ആലുവ.

UDF: 75000

LDF: 58000

NDA: 18000


------------------------------------------------------------------------------

4. കളമശ്ശേരി

-----------------------

കളമശ്ശേരി, ഏലൂർ  മുനിസിപ്പാലിറ്റികളും ആലങ്ങാട്, കടുങ്ങല്ലൂർ, കരുമല്ലൂർ, കുന്നുകര ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കളമശ്ശേരി നിയമസഭാ മണ്ഡലം.2008 ലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷം പുതുതായി രൂപപ്പെട്ട മണ്ഡലം ആണ് കളമശ്ശേരി. 2011 യിലും 2016 യിലും വിജയിച്ച മുസ്ലിം ലീഗിന് 2021 ഇൽ സിപിഎമ്മിലെ പി രാജീവ് നോട് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. മണ്ഡലത്തിൽ നിന്ന് ആദ്യ രണ്ടു തവണ വിജയിച്ച വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂർ തന്നെ മുസ്ലിം ലീഗിനായി വീണ്ടും മത്സരിക്കുമ്പോൾ സിപിഐഎമ്മിനായി പി.രാജീവ് മണ്ഡലം നില നിർത്താൻ വീണ്ടും മത്സരിക്കുന്നു.

മണ്ഡലത്തിലെ സാമുദായിക ഘടകങ്ങൾ ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻ‌തൂക്കം നൽകുന്നുണ്ടെങ്കിലും, ഇടതു പക്ഷത്തിനു മികച്ച സ്ഥാനാർത്ഥിയിലൂടെ മണ്ഡലത്തിൽ വിജയിക്കാനുള്ള അടിസ്ഥാന വോട്ടുകൾ ഉണ്ട്. ലീഗിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന പ്രശ്നങ്ങളും സാമുദായിക അടിയൊഴുക്കുകളും ഇടതു പക്ഷത്തിനു അനുകൂലമായിരുന്നു.

മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകൾ ഉള്ള ബിജെപിയുടെ പ്രകടനവും നിർണായകം ആണ്. സഖ്യ കക്ഷി ആയ ബിഡിജെഎസ്സിന് സാധാരണയായി ബിജെപി അനുഭാവികളുടെ മുഴുവൻ വോട്ടുകളും പെട്ടിയിലാക്കാനുള്ള സംഘടനാ സംവിധാനമോ മികച്ച സ്ഥാനാര്ഥികളോ ഇല്ലാത്തതു ഒരു പോരായ്മ ആണ്. 2016 ഇൽ ലഭിച്ച വോട്ടുകളുടെ പകുതിയോളം മാത്രമാണ് 2021 ഇൽ അവർക്കു നേടാനായത്.  

ഇത്തവണയും ബിഡിജെഎസ്സ് മത്സരിക്കുന്ന മണ്ഡലത്തിൽ അത് കൊണ്ട് തന്നെ, എൻഡിഎ യുടെ പ്രകടനം ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ വലിയ പങ്കു വഹിച്ചേക്കാം.


പ്രവചനം: പി രാജീവ് വ്യവസായ മന്ത്രി എന്ന നിലയിൽ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയും സ്വാധീനവും വോട്ടു ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണ വിരുദ്ധ വികാരം മറികടക്കാൻ ഒരു പരിധി വരെ ഇത് സഹായിച്ചേക്കാം. കുറഞ്ഞ ഭുരിപക്ഷത്തിനാണെങ്കിലും മണ്ഡലം ഇടതു പക്ഷം നിലനിർത്താൻ ആണ് സാധ്യത കൂടുതൽ.

LDF: 70000

UDF: 65000

NDA: 18000

------------------------------------------------------------------------------

5. പറവൂർ

-----------------------

വടക്കൻ പറവൂർ മുനിസിപ്പാലിറ്റി , ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വാരാപ്പുഴ, വടക്കേക്കര ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പറവൂർ നിയമസഭാ മണ്ഡലം.

എൺപതുകൾ മുതൽ സിപിഐ യുടെ കൈവശം ഉണ്ടായിരുന്ന മണ്ഡലം 2001 ഇൽ വി ഡി സതീശൻ വിജയിച്ചതോടെ, തുടർച്ചയായി മണ്ഡലം നിലനിർത്തി കൊണ്ടിരിക്കുന്നു. കൂടാതെ മണ്ഡലത്തിലെ എല്ലാ തലങ്ങളിലുള്ള തിരഞ്ഞെടുപ്പുകളിലും നിലവിൽ കോൺഗ്രസ് തന്നെ മുൻ‌തൂക്കം നിലനിർത്തുന്നു.


പ്രവചനം: വിഡി സതീശൻ തന്നെ കോൺഗ്രെസ്സിനായി മത്സരിക്കുമ്പോൾ, നിലവിൽ കൈപ്പമംഗലം mla ആയ ടൈസൺ മാസ്റ്റർ മണ്ഡലം പിടിച്ചെടുക്കാൻ ആയി സിപിഐ ക്കു വേണ്ടി മത്സരിക്കുന്നു. ബിഡിജെഎസ്സിൽ നിന്നും മണ്ഡലം ഏറ്റെടുത്ത ബിജെപി, മുൻ കോൺഗ്രസ് നേതാവ് ആയ വത്സല പ്രസന്ന കുമാറിനെ മത്സരിപ്പിച്ചു പോരാട്ടം കടുപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. പോരാട്ടം കടുക്കുമെങ്കിലും വി ഡി സതീശൻ തന്നെ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് സാധ്യത.

UDF: 74000

LDF: 62000

NDA: 22000


------------------------------------------------------------------------------

6. വൈപ്പിൻ

-----------------------

മുൻപ് ഞാറക്കൽ എന്നറിയപ്പെട്ടിരുന്ന മണ്ഡലം , 2008 ലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷം ആണ്, വൈപ്പിൻ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടത്. അതിനു ശേഷം ഇടതു പക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലത്തിൽ കോൺഗ്രസിനും ശക്തമായ രാഷ്ട്രീയ സാമുദായിക വോട്ടുകൾ ഉണ്ട്.എടവനക്കാട്, എളംകുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, കടമക്കുടി, മുളവുകാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് വൈപ്പിൻ നിയമസഭാ നിയോജക മണ്ഡലം.


2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി യെ പിന്തള്ളി ട്വന്റി ട്വന്റി മൂന്നാമതെത്തിയ മണ്ഡലത്തിൽ ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി ട്വന്റി ട്വന്റി ആണ് മത്സരിക്കുന്നത്.

സിപിഎമ്മിൽ നിന്നും എം ബി ഷൈനി യും കോൺഗ്രെസ്സിനായി മുൻ കൊച്ചി മേയർ ടോണി ചമ്മിണി യും മത്സരിക്കുമ്പോൾ ട്വന്റി ട്വന്റി യിൽ നിന്നും അനിത തോമസും മത്സരിക്കുന്ന്നു.

പ്രവചനം: ട്വന്റി ട്വന്റി യുടെ പ്രകടനം ഐക്യ ജനാധിപത്യ സഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കാൻ ആണ് സാധ്യത. കനത്ത മത്സരം നടക്കുമെങ്കിലും ഇടതു പക്ഷം മണ്ഡലം നില നിർത്താൻ ആണ് കൂടുതൽ സാധ്യത.

LDF: 54000

UDF: 51000

NDA: 23000


------------------------------------------------------------------------------

7. കൊച്ചി

-----------------------

കൊച്ചി കോർപ്പറേഷനിലെ ഇരുപതു ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് കൊച്ചി നിയമസഭാ നിയോജക മണ്ഡലം. സമുദായികമായും രാഷ്ട്രീയമായും കോൺഗ്രസിന് മേധാവിത്വം ഉള്ള മണ്ഡലം മണ്ഡല പുനര്നിര്ണയത്തിനു ശേഷം നടന്ന ആദ്യ മത്സരത്തിൽ കോൺഗ്രസിനെ തന്നെ വിജയിപ്പിച്ചു. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ ശക്തനായ റിബൽ സ്ഥാനാർഥി മൂലം നേരിയ വോട്ടുകൾക്ക് പരാജയപ്പെടുകയും, സിപിഎമ്മിലെ കെ ജെ മാക്സി വിജയിക്കുകയും ചെയ്തു.

മണ്ഡലത്തിൽ നിറഞ്ഞു നിന്ന കെജെ മാക്സി, 2021 ലെ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടുയർത്തുകയും, ട്വന്റി ട്വന്റി യുടെ പ്രകടനം കോൺഗ്രസിനെ സാരമായി ബാധിക്കുകയും ചെയ്തതോടെ, മികച്ച ഭൂരിപക്ഷത്തിനു മണ്ഡലം നിലനിർത്തി. 2021 ലെ തിരഞ്ഞെടുപ്പിൽ ഇവിടെയും ബിജെപി ട്വന്റി ട്വന്റി യുടെ പുറകിൽ നാലാമതാകുകയും ചെയ്തു.


പ്രവചനം: ഇടതു പക്ഷത്തിനായി കെജെ മാക്സി തന്നെ മത്സരിക്കുമ്പോൾ, കോൺഗ്രസിൽ നിന്നും ജില്ലാ പ്രസിഡന്റ് ആയ മുഹമ്മദ് ഷിയാസും മത്സരിക്കുന്ന്നു. ട്വന്റി ട്വന്റി ക്കായി അഡ്വക്കേറ്റ് സേവ്യർ ജൂലപ്പനും മത്സരിക്കുന്നു. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ കെജെ മാക്സിക്ക് തുടർച്ചയുടെ ആനുകൂല്യവും സാമുദായിക ഘടകങ്ങളും അനുകൂലമാണ്. ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൻലെ രാഷ്ട്രീയ സമവാക്യവും അനുകൂലമായ നിയാസിനും അനുകൂല ഘടകമാണ്.ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത് ട്വന്റി ട്വന്റി ക്കും മികച്ച മുന്നേറ്റത്തിന് ഉള്ള അവസരം നൽകുന്നു. ട്വന്റി ട്വന്റി - എൻഡിഎ പ്രകടനം കോൺഗ്രസിനെ കാര്യമായി ബാധിച്ചേക്കാം. ഇതൊക്കെ പരിഗണിച്ചാൽ നേരിയ മുൻ‌തൂക്കം കെജെ മാക്സി ക്കു ആകാനാണ് സാധ്യത.

LDF: 52000

UDF: 41000

NDA: 30000


----------------------------------------------------

തുടരും, ജില്ലയിലെ ബാക്കി മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ


Comments