Skip to main content

Posts

Featured

ഒരു ഇന്ത്യൻ ബേസിക് ട്രെയ്നർ കഥ

ഈ ആഗസ്ത് മാസം 11 ന് പ്രതിരോധ മന്ത്രാലയം  106 ബേസിക് ട്രെയ്നർ  എയർക്രാഫ്റ്റ് പൊതുമേഖലാ സ്ഥാപനമായ HAL ഇല്‍ നിന്നും വാങ്ങാൻ ധാരണ ആയിരിക്കുന്നു. പേര് വിശദമാക്കുന്നത് പോലെ ഇത് ഒരു ബേസിക് ട്രെയ്നർ  മാത്രമാണ്. ഒരു യുദ്ധ വിമാനം നിർമ്മിക്കുന്നതിന് വേണ്ട സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ ഒന്നും തന്നെ ഇതിന്റെ നിര്‍മ്മാണ, രൂപകല്‍പന ഘട്ടത്തില്‍ ആവശ്യം ഉള്ളതും അല്ലാ. എന്നാൽ തന്നെയും HAL രൂപ കല്‍പന ചെയതു നിർമ്മിച്ച HTT-40 ബേസിക് ട്രെയ്നർ അതിന്റെ പരീക്ഷണ ഘട്ടവും എയർ ഫോഴ്സ് വിഭാവനം ചെയ്ത മാനദണ്ഡങ്ങളും തിളക്കമോടെ തന്നെ മറി കടന്നു അന്തിമ ഘട്ടം ആയ നിര്‍മ്മാണ കരാറില്‍ എത്തി നിൽക്കുന്നത്  ഭാരതത്തിന്റെ പ്രതിരോധ മേഖലയെ നിരീക്ഷിക്കുന്ന, അതിന്റെ വളര്‍ച്ചയേയും സ്വയം പര്യാപ്തതയും നെഞ്ചോടു ചേർത്തു നിർത്തുന്ന എല്ലാവർക്കും  വളരെയധികം ആഹ്ളാദകരമായ ഒരു കാര്യം ആണ്‌. എന്നാല്‍ തന്നെയും ഈ ഒരു തീരുമാനം അവസാനിപ്പിച്ചിരിക്കുന്നതു ഏകദേശം ഒന്നര ദശകം നീണ്ടു നിന്ന HAL - IAF വടം വലിയും തര്‍ക്കങ്ങളും ആണ്‌. അതിലുപരി മുൻകാല  പ്രതിരോധ മന്ത്രാലയങ്ങളുടെ നിരുത്തരവാദപരമായ, ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയ പരിപാ...

Latest Posts